പ്രമുഖ സാമൂഹ്യശാസ്ത്രജ്ഞന്‍ ടി.കെ ഉമ്മന്‍ അന്തരിച്ചു

ജെഎൻയുവിൽ ദീർഘകാലം അധ്യാപകനായിരുന്നു

Update: 2026-02-26 06:45 GMT

ന്യൂഡല്‍ഹി: പ്രമുഖ സാമൂഹ്യശാസ്ത്രജ്ഞനും എഴുത്തുകാരനുമായ ടി.കെ ഉമ്മന്‍ അന്തരിച്ചു. 86 വയസ്സായിരുന്നു. ഡൽഹിക്കടുത്ത ഗുരുഗ്രാമിലെ വസതിയിലായിരുന്നു അന്ത്യം. ജെഎന്‍യുവില്‍ ദീര്‍ഘകാലം അധ്യാപകനായിരുന്നു. 2008ല്‍ രാജ്യം പത്മവിഭൂഷണ്‍ നല്‍കി ആദരിച്ചിട്ടുണ്ട്.

ആലപ്പുഴ വെണ്‍മണിയാണ് സ്വദേശം. ഇന്ത്യൻ മുസ്‌ലിംകളുടെ സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായ അവസ്ഥകളെക്കുറിച്ച് പഠിക്കാന്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് സ്ഥാപിച്ച സച്ചാര്‍ കമ്മിറ്റിയംഗമായിരുന്നു. സാമൂഹിക നീതി, ജനാധിപത്യം, ബഹുസ്വരത എന്നീ മേഖലകളില്‍ അദ്ദേഹത്തിന്റെ പഠനങ്ങളും രചനകളും ഏറെ ശ്രദ്ധേയമായിരുന്നു.

Tags:    

Writer - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

Editor - അൻഫസ് കൊണ്ടോട്ടി

By - Web Desk

contributor

Similar News