മീഡിയവൺ സീനിയർ ക്യാമറ പേഴ്സൺ അനൂപ് സി.പി അന്തരിച്ചു
കോഴിക്കോട് പാലത്ത് ഊറ്റുകുളം സ്വദേശിയാണ്
Update: 2025-12-31 09:04 GMT
കോഴിക്കോട്: മീഡിയവൺ സീനിയർ ക്യാമറ പേഴ്സൺ അനൂപ് സി.പി ( 45 ) അന്തരിച്ചു. പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ 11.30 ഓടെ മൊടക്കല്ലൂർ മലബാർ മെഡിക്കൽ കോളജിലായിരുന്നു അന്ത്യം. കോഴിക്കോട് പാലത്ത് ഊട്ടുകുളം സ്വദേശിയാണ്. മീഡിയവൺ ഡൽഹി, കോഴിക്കോട് ബ്യൂറോകളിൽ പ്രവർത്തിച്ചിരുന്ന അനൂപ് മീഡിയവൺ ന്യൂസ് ഫ്ലോറിലെ ക്യാമറാമാനായി സേവനം അനുഷ്‌ടിക്കുകയായിരുന്നു. റഷിലയാണ് ഭാര്യ. ആദി ദേവ് ഏക മകനാണ്. മീഡിയവൺ ഹെഡ്ക്വാർടേഴ്സിൽ പൊതുദർശനത്തിന് ശേഷം മൃതദേഹം വീട്ടിലെത്തിക്കും. സംസ്‌കാരം ഇന്ന് വൈകിട്ട് 6.30 ന് വെസ്റ്റ് ഹിൽ ശ്‌മശാനത്തിൽ നടക്കും.