'വിഎസിന് വിധിച്ച ക്യാപിറ്റൽ പണിഷ്മെന്റ് പാർട്ടി തനിക്കും നൽകി': പുതുയുഗയാത്രയിൽ പങ്കെടുത്ത് എ. സുരേഷ്

പാലക്കാട്ടെ വേദിയിൽ വിഎസ് അച്യുതാനന്ദന്‍റെ മുൻ പിഎ എ. സുരേഷ് എത്തി

Update: 2026-02-18 01:48 GMT

പാലക്കാട്: പ്രതിപക്ഷ നേതാവ് വിഡി സതീശന്‍റെ പുതുയുഗയാത്രയിൽ പങ്കെടുത്ത് വിഎസ് അച്യുതാനന്ദന്‍റെ മുൻ പിഎ എ. സുരേഷ്. പാലക്കാട്ടെ വേദിയിൽ സുരേഷ് എത്തി. വി.എസിന് കാപിറ്റൽ പണിഷ്മെന്റ് നൽകിയത് പോലെ തനിക്കും കാപ്പിറ്റൽ പണിഷ്മെന്റ് നൽകിയെന്ന് സുരേഷ് പറഞ്ഞു.

സിപിഎമ്മിനെ അതിരൂക്ഷമായി വിമർശിച്ചായിരുന്നു സുരേഷിന്റെ പ്രസംഗം. കോൺഗ്രസ് ഉൾപെടെയുള്ള ഒരു പാർട്ടിയിലും ചേരാതെ സ്വതന്ത്ര സ്ഥാനാർത്ഥിയായി മലമ്പുഴയിൽ മത്സരിക്കനാണ് സുരേഷിൻ്റ തീരുമാനം. മലമ്പുഴയിൽ വിഎസിന്റെ മകൻ അരുൺകുമാർ മത്സരിച്ചാൽ താൻ പുനർവിചിന്തനം നടത്തുമെന്ന് എ.സുരേഷ് വ്യക്താമാക്കിയിരുന്നു. ഇനിയും വിസ്മയങ്ങൾ ഉണ്ടാകുമെന്നായിരുന്നു സുരേഷിന്റെ വരവിനോടുള്ള വി.ഡി സതീശന്റെ പ്രതികരണം.

സിപിഎം നേതൃത്വവുമായി അകന്ന് നിൽക്കുന്ന മുൻ ചലചിത്ര അക്കാദമി ചെയർമാനും സിനിമതാരവുമായ പ്രേംകുമാർ കോട്ടയം നാഗമ്പടത്ത് നടന്ന സംസ്കാര സാഹിതിയുടെ പുസ്തകോത്സവത്തിന്‍റെ സമാപനത്തിൽ മുഖ്യാതിഥിയായി പങ്കെടുത്തു.

കോണ്‍ഗ്രസില്‍ ചേരുന്നതും മത്സരിക്കുന്നതുമായ ചർച്ചകൾ ഒന്നും നടന്നിട്ടില്ലെന്നും നാളെ എന്തു സംഭവിക്കുമെന്ന് അറിയില്ലെന്നും പ്രേംകുമാര്‍ പറഞ്ഞു.

Tags:    

Writer - ലാൽകുമാർ

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിൽ നിന്ന് പിജി ഡിപ്ലോമ. കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം. കേരള, ദേശീയ വാർത്തകളും കല, ജൻസി, സാഹിത്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ലാൽകുമാർ

By - Web Desk

contributor

Similar News