'സിപിഎം ഇൻഡ്യ മുന്നണിയുമായി ചേരുമ്പോൾ പിണറായി ഉറങ്ങുകയായിരുന്നോ?'; പരിഹാസവുമായി ജി.സുധാകരൻ

സജി ചെറിയാൻ പിണറായി വിജയന്‍റെ വലം കൈയാണ്

Update: 2026-04-04 06:57 GMT

ആലപ്പുഴ: കോൺഗ്രസ് പിന്തുണ അഭിമാനപൂര്‍വം സ്വീകരിക്കുന്നുവെന്ന് അമ്പലപ്പുഴ യുഡിഎഫ്  സ്ഥാനാർഥി ജി. സുധാകരൻ. കോൺഗ്രസ് ഇന്ത്യയിലെ മതനിരപേക്ഷ പ്രസ്ഥാനമാണ്. ലോക്സഭ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി പിണറായിക്ക് ഒരാളെ മാത്രമാണ് ജയിപ്പിക്കാൻ കഴിഞ്ഞതെന്നും സിപിഎം ഇൻഡ്യ മുന്നണിയുമായി ചേരുമ്പോൾ പിണറായി വിജയൻ ഉറങ്ങുകയായിരുന്നോവെന്ന് സുധാകരൻ പരിഹസിച്ചു .

സജി ചെറിയാൻ പിണറായി വിജയന്‍റെ വലം കൈയാണ്. സജി ചെറിയാന്‍റെ അഴിമതി തുറന്ന് കാട്ടിയാൽ യുഡിഎഫിന് ചെങ്ങന്നൂർ കിട്ടും. ബിജെപിക്ക് 5 പഞ്ചായത്തുകളാണ് സജി ചെറിയാൻ സംഭാവന ചെയ്തത്. മാർക്സിനെയും എങ്കൽസ് നെയും വായിക്കാത്ത കമ്യൂണിസ്റ്റുകാരാണ് ഇവിടെ ഉള്ളത്. എ.വിജയരാഘവൻ എവിടെ പ്രസംഗിച്ചാലും അവിടെ സിപിഎം തോൽക്കും. കഴിഞ്ഞ തവണ ഞാൻ മത്സരിച്ചെങ്കിൽ 50000 വോട്ടിനു ജയിക്കുമായിരുന്നു. ആലപ്പുഴയിൽ യുഡിഎഫ് അനുകൂല സാഹചര്യമാണുള്ളതെന്നു സുധാകരൻ കൂട്ടിച്ചേര്‍ത്തു. 

Full View

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News