'സിപിഎമ്മും ബിജെപിയും ആർഎസ്എസും ഒന്നാണ്'; ആഞ്ഞടിച്ച് രാഹുൽ ഗാന്ധിയുടെ രണ്ടാംഘട്ട പര്യടനം

നരേന്ദ്ര മോദി കോൺഗ്രസിനെയും തന്നെയും നിരന്തരം ആക്രമിക്കുന്നു

Update: 2026-04-04 07:35 GMT

ആലപ്പുഴ: എൽഡിഎഫിനും എൻഡിഎക്കും എതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധിയുടെ രണ്ടാംഘട്ട പര്യടനം. സിപിഎമ്മും ബിജെപിയും ആർഎസ്എസും ഒന്നാണെന്ന് രാഹുൽ ആലപ്പുഴയിലെ പൊതുസമ്മേളനത്തിൽ പറഞ്ഞു.

നരേന്ദ്ര മോദി കോൺഗ്രസിനെയും തന്നെയും നിരന്തരം ആക്രമിക്കുന്നു. പിണറായി വിജയനെ നരേന്ദ്ര മോദി ആക്രമിക്കുന്നില്ല. മോദി കേരളത്തിൽ വന്നപ്പോൾ  ശബരിമലയിലെ സ്വർണക്കവർച്ചയെപ്പറ്റി ഒന്നും പറഞ്ഞില്ല. എൽഡിഎഫിനെ സഹായിക്കാൻ വേണ്ടിയാണ് അത് ചെയ്തതെന്നും രാഹുൽ ആലപ്പുഴയിൽ പറഞ്ഞു.

തെരഞ്ഞെടുപ്പ് പ്രചരണത്തിനായി രാവിലെ 9.30ന് കൊച്ചിയിൽ വിമാനം ഇറങ്ങിയ രാഹുൽ ഗാന്ധി ഹെലികോപ്റ്ററിൽ ആയിരുന്നു ആലപ്പുഴയിൽ എത്തിയത്. തുടർന്ന് ആലപ്പുഴ മുഹമ്മയിൽ നടന്ന തെരഞ്ഞെടുപ്പ് കൺവെൻഷനിൽ സംസാരിച്ചു. അമ്പലപ്പുഴയിലെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി ജി.സുധാകരൻ ഉൾപ്പെടെയുള്ള സ്ഥാനാർഥികളും വേദിയിൽ ഉണ്ടായിരുന്നു. ഇടുക്കിയിലും എറണാകുളത്തും രാഹുൽ വിവിധ പ്രചരണ പരിപാടികളിൽ പങ്കെടുക്കും. 

Full View

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News