'മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾ ബിജെപി നേതാക്കൾ പ്രധാനമന്ത്രിയെ അറിയിക്കില്ല, അതിനാലാണ് രാജീവ് ചന്ദ്രശേഖറിനെ സംവാദത്തിന് ക്ഷണിച്ചത്'; വി.ശിവൻകുട്ടി

കുട്ടികൾക്ക് പാഠപുസ്തകം പോലും എത്തിക്കാത്ത ആളുകളാണ് വികസനത്തെക്കുറിച്ച് പറയുന്നത്

Update: 2026-04-04 07:36 GMT

തിരുവനന്തപുരം: പ്രധാനമന്ത്രി നരന്ദ്ര മോദിയെ വികസിത കേരളത്തിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് നേമത്തെ എൽഡിഎഫ് സ്ഥാനാർഥി വി .ശിവൻകുട്ടി. മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾ ബിജെപി നേതാക്കൾ പ്രധാനമന്ത്രിയെ അറിയിക്കില്ല. അതിനാലാണ് രാജീവ് ചന്ദ്രശേഖറിനെ പരസ്യ സംവാദത്തിന് വെല്ലുവിളിച്ചിരുന്നതെന്ന് ശിവൻകുട്ടി പരിഹസിച്ചു.

കുട്ടികൾക്ക് പാഠപുസ്തകം പോലും എത്തിക്കാത്ത ആളുകളാണ് വികസനത്തെക്കുറിച്ച് പറയുന്നത് . എസ് എസ് കെ ഫണ്ട് അനുവദിക്കണമെന്ന് കേന്ദ്രത്തോട് അഭ്യർഥിക്കുന്നുവെന്നും വികസന ചർച്ചയ്ക്ക് തയ്യാറാണെന്ന് ശിവൻകുട്ടി ആവർത്തിച്ചു. സമയം എപ്പോഴാണെന്ന് രാജീവ് പറയണമെന്നും പറഞ്ഞു.

പ്രധാനമന്ത്രിക്ക് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമല്ലേ എന്നും ശിവൻകുട്ടി ചോദിച്ചു. തങ്ങൾ വെച്ച ഫ്ലക്സ് ബോർഡുകൾ എടുത്തുമാറ്റി. ബിജെപിയുടെ ഫ്ലക്സ് ബോർഡുകൾ പൊതു ഇടങ്ങളിൽ ഇപ്പോഴുമുണ്ട്. അന്തിമ കുറ്റപത്രം വന്നാലെ ഇക്കാര്യത്തിൽ വ്യക്തത വരൂ എന്നും അദ്ദേഹം പറഞ്ഞു. 

Full View

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News