ലൈംഗികാതിക്രമക്കേസ്; സംവിധായകൻ രഞ്ജിത്തിന് ജാമ്യമില്ല

ജാമ്യാപേക്ഷയിൽ ചൊവ്വാഴ്ച വീണ്ടും വാദം കേൾക്കും

Update: 2026-04-04 07:37 GMT

കൊച്ചി: യുവനടിക്കെതിരായ ലൈംഗികാതിക്രമക്കേസിൽ സംവിധായകൻ രഞ്ജിത്തിന് ജാമ്യമില്ല. രഞ്ജിത്തിനെ തിങ്കളാഴ്ച വരെ കസ്റ്റഡിയിൽ വിട്ടു. ജാമ്യാപേക്ഷയിൽ ചൊവ്വാഴ്ച വീണ്ടും വാദം കേൾക്കും.

ജനുവരിയിൽ നടന്ന സംഭവമാണെന്നും മാർച്ചിൽ അറസ്റ്റ് രഹസ്യമായി നടത്തി. അറസ്റ്റ് നടപടികൾ കൃത്യമായി പാലിച്ചില്ല. അന്വേഷണത്തോട് പൂർണമായും സഹകരിക്കുന്നയാളാണ് രഞ്ജിത്തെന്നും അഭിഭാഷകൻ പറഞ്ഞു. പ്രതിക്ക് ആരോഗ്യപ്രശ്നം ഉണ്ടെന്നും കരൾ മാറ്റിവച്ച രോഗിയാണെന്നും കോടതിയെ അറിയിച്ചു.

രഞ്ജിത് നടത്തിയത് ഗുരുതര കുറ്റകൃത്യമാണെന്നും കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്നും പബ്ലിക് പോസിക്യൂട്ടർ ആവശ്യപ്പെട്ടു. അതേസമയം കേസിൽ നടന്നുവെന്ന് സംശയിക്കുന്ന കാരവന്‍ അന്വേഷണ സംഘം കണ്ടെത്തി. ചങ്ങനാശേരിയില്‍ നിന്നാണ് കാരവന്‍ കണ്ടെത്തിയത്.

Full View

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News