കോഴിക്കോട് ജയലക്ഷ്മി സിൽക്സിലെ തീപിടിത്തം; വിദഗ്ധ സംഘം ഇന്ന് പരിശോധന നടത്തും

2023 ഏപ്രിലിലും ജയ്ലക്ഷ്മിയിൽ തീ പിടിച്ചിരുന്നു

Update: 2026-02-18 01:28 GMT

കോഴിക്കോട്: തീപിടിത്തമുണ്ടായ കോഴിക്കോട് ജയലക്ഷ്മി സിൽക്സിൽ ഇന്ന് വിദഗ്ധ സംഘം പരിശോധന നടത്തും. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ രാത്രി പത്ത് മണിയോടെയാണ് തീ അണക്കാനായത്. അപകട കാരണം ഷോർട് സർക്യൂട്ടെന്നാണ് പ്രാഥമിക നിഗമനം.

ജയലക്ഷ്മി സിൽക്സിൻ്റെ രണ്ടും മൂന്നും നിലകളിലാണ് തീ പിടുത്തം ഉണ്ടായത്. വൈകീട്ട് ആറ് മണിയോടെ പുക ഉയരുന്നത് കണ്ടതോടെ, വസ്ത്രം വാങ്ങാൻ വന്നവരും, ജീവനക്കാരും പുറത്തേക്ക് ഓടുകയായിരുന്നു. പിന്നാലെ ഫയർഫോഴ്സിൻ്റെ അഞ്ച് യൂണിറ്റ് എത്തി തീ അണക്കാൻ ആരംഭിച്ചു. തീ പടർന്നതോടെ കരിപ്പൂരിൽ നിന്നും അത്യാധുനിക ഫയർ എഞ്ചിനും എത്തിച്ചു.

റമദാൻ വിപണി ലക്ഷ്യമിട്ട് വലിയ അളവിൽ വസ്ത്രങ്ങൾ ഗോഡൗണിൽ സ്റ്റോക്ക് ചെയ്തിരുന്നു. 2023 ഏപ്രിലിലും ജയ്ലക്ഷ്മിയിൽ തീ പിടിച്ചിരുന്നു. 

Full View

Tags:    

Writer - ലാൽകുമാർ

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിൽ നിന്ന് പിജി ഡിപ്ലോമ. കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം. കേരള, ദേശീയ വാർത്തകളും കല, ജൻസി, സാഹിത്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ലാൽകുമാർ

By - Web Desk

contributor

Similar News