ശബരിമല സ്വർണക്കൊള്ള; കൽപേഷിനെ വീണ്ടും ചോദ്യം ചെയ്യാൻ ഇഡി

ചെന്നൈയിലെ ജ്വല്ലറിയിൽ ജീവനക്കാരനാണ് രാജസ്ഥാൻ സ്വദേശിയായ കൽപേഷ്

Update: 2026-02-18 03:16 GMT

കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതി കൽപേഷിനെ വീണ്ടും ചോദ്യം ചെയ്യാൻ ഇഡി നോട്ടീസ് നൽകും. ബംഗളൂരു കേന്ദ്രീകരിച്ച് നടന്ന ഗൂഡാലോചനയിൽ കൽപേഷിന് മുഖ്യപങ്കുണ്ടെന്നാണ് ഇഡിയുടെ വിലയിരുത്തൽ.

ചെന്നൈയിൽ നിന്ന് 474 ഗ്രാം സ്വർണം അടങ്ങിയ പാക്കറ്റ് ബെല്ലാരിയിലെ ജ്വല്ലറിയിൽ എത്തിച്ചെന്നാണ് കൽപേഷിന്റെ മൊഴി. ‌ചെന്നൈയിലെ ജ്വല്ലറിയിലെ ജീവനക്കാരനാണ് രാജസ്ഥാൻ സ്വദേശിയായ കൽപേഷ്. ജ്വല്ലറി ഉടമയുടെ നിർദേശപ്രകാരമാണ് സ്മാർട്ട് ക്രിയേഷൻസിൽ നിന്ന് സ്വർണം വാങ്ങിയതെന്നും ഉണ്ണികൃഷ്ണൻ പോറ്റിയെ അറിയില്ലെന്നും കൽപേഷ് പറഞ്ഞിരുന്നു.

ശബരിമലയിലെ കട്ടിള കൊണ്ടുപോയി സ്വർണം എടുത്ത കേസിൽ രണ്ടാം പ്രതിയാണ് കൽപേഷ്. ഉണ്ണികൃണൻ പോറ്റിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ പ്രതി ചേർത്തത്. 

Full View

Tags:    

Writer - ലാൽകുമാർ

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിൽ നിന്ന് പിജി ഡിപ്ലോമ. കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം. കേരള, ദേശീയ വാർത്തകളും കല, ജൻസി, സാഹിത്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ലാൽകുമാർ

By - Web Desk

contributor

Similar News