പൊതുസ്ഥലങ്ങളിലും റോഡുകളിലും മാലിന്യം തള്ളുന്നവർക്കെതിരെ മുന്നറിയിപ്പുമായി മസ്കത്ത് നഗരസഭ

24 മണിക്കൂർ സമയത്തിനുള്ളിൽ തള്ളിയ മാലിന്യം നീക്കം ചെയ്യുകയും വേണം

Update: 2019-09-17 17:49 GMT
Advertising

പൊതുസ്ഥലങ്ങളിലും റോഡുകളിലും മാലിന്യം തള്ളുന്നവർക്കെതിരെ മുന്നറിയിപ്പുമായി മസ്കത്ത് നഗരസഭ. 2017ലെ ഉത്തരവ് പ്രകാരം നിയമ ലംഘകർക്ക് ആയിരം റിയാൽ വരെയാണ് പിഴ ചുമത്തുക. നിയമലംഘനം ആവർത്തിക്കുന്നവരിൽ ഇരട്ടിപ്പിഴ ഈടാക്കും. നിയമം എല്ലാവർക്കും ബാധകമാണെന്നും മസ്കത്ത് നഗരസഭ അറിയിച്ചു.

2017 മാർച്ച് 16നാണ് നഗരസഭയുടെ ഈ നിയമം പുറത്തിറങ്ങിയത്. തുറസായ സ്ഥലങ്ങൾക്ക് ഒപ്പം വാദികളിൽ മാലിന്യം തള്ളുന്നവരും 1000 റിയാൽ പിഴയൊടുക്കേണ്ടി വരും. 24 മണിക്കൂർ സമയത്തിനുള്ളിൽ തള്ളിയ മാലിന്യം നീക്കം ചെയ്യുകയും വേണം. നിർമാണ മേഖലയിൽ നിന്നുള്ള മാലിന്യം തുറസായ മേഖലയിൽ തള്ളുന്നത് പതിവായതോടെ പിഴസംഖ്യ വർധിപ്പിക്കാനുള്ള തീരുമാനം നഗരസഭ കൈകൊണ്ടത്. 200 റിയാലായിരുന്നു നേരത്തേ തുറസായ സ്ഥലങ്ങളിൽ മാലിന്യം തള്ളുന്നവരിൽ നിന്ന് പിഴ ഈടാക്കിയിരുന്നത്. നിയമലംഘനം ആവർത്തിക്കുന്നവരിൽ നിന്ന് 500 റിയാലുമാണ് ഈടാക്കിയിരുന്നത്. നിയലംഘനത്തിന് ആരെയാണോ പിടികൂടിയത് അയാളാണ് പിഴസംഖ്യ ഒടുക്കേണ്ടതെന്നും നഗരസഭ അറിയിച്ചു. കാറുകളിൽ നിന്ന് റോഡിലേക്ക് മാലിന്യം എറിയുന്നവർക്ക് പത്ത് ദിവസം ജയിൽ ശിക്ഷയും 300 റിയാൽ പിഴയും അടക്കണമെന്ന നിയമവും മസ്കത്ത് നഗരസഭയിൽ നിലവിലുണ്ട്.

Full View
Tags:    

Similar News