ഒമാനിൽ നിന്ന് അവധിക്ക് നാട്ടിൽ പോയി ലോക്ഡൗൺ മൂലം മടങ്ങാൻ കഴിയാതിരുന്ന ആരോഗ്യപ്രവർത്തകർ മസ്കത്തിൽ തിരിച്ചെത്തി

ഒമാന്റെ കോവിഡ് വിരുദ്ധ പോരാട്ടത്തിന് കരുത്ത് പകരുന്നതിനായി ഒമാൻ ആരോഗ്യ മന്ത്രാലയത്തിന്‍റെ ആവശ്യപ്രകാരം മസ്കത്ത് ഇന്ത്യൻ എംബസിയാണ് ഇതിന് മുൻകൈയെടുത്തത്

Update: 2020-06-21 19:40 GMT
Advertising

ഒമാനിൽ നിന്ന് അവധിക്ക് നാട്ടിൽ പോയി ലോക്ഡൗൺ മൂലം മടങ്ങാൻ കഴിയാതിരുന്ന ആരോഗ്യപ്രവർത്തകർ മസ്കത്തിൽ തിരിച്ചെത്തി. ഒമാൻ ആരോഗ്യ മന്ത്രാലയത്തിന് കീഴിൽ വിവിധ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചിരുന്ന ഡോക്ടർമാരും നഴ്സുമാരുമടക്കം 73 പേരാണ് തിരിച്ചെത്തിയത്.

ഒമാന്റെ കോവിഡ് വിരുദ്ധ പോരാട്ടത്തിന് കരുത്ത് പകരുന്നതിനായി ഒമാൻ ആരോഗ്യ മന്ത്രാലയത്തിന്‍റെ ആവശ്യപ്രകാരം മസ്കത്ത് ഇന്ത്യൻ എംബസിയാണ് ഇതിന് മുൻകൈയെടുത്തത്. മലയാളികളടക്കം ഏതാണ്ട് ഇരുനൂറ്റിയമ്പതോളം ആരോഗ്യ പ്രവർത്തകരാണ് ലോക്ഡൗണിനെ തുടർന്ന് ഇന്ത്യയിൽ കുടുങ്ങിയത്. ബാക്കിയുള്ളവരെ വരും ദിവസങ്ങളിലും തിരികെയെത്തിക്കും. ഞായറാഴ്ച ഉച്ചയോടെ കൊച്ചിയിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് ഇവർ എത്തിയത്‌. യാത്രക്ക് ഓൺലൈനിൽ ടിക്കറ്റ് വാങ്ങിയവർക്ക് 42,800 ഇന്ത്യൻ രൂപ നിരക്കിലും ഏജൻറ് മുഖേന വാങ്ങിയവർക്ക് 45800 രൂപ നിരക്കിലുമാണ് ടിക്കറ്റ് ലഭിച്ചത്. വന്ദേഭാരത് ടിക്കറ്റ് നിരക്കുകളുടെ ഏതാണ്ട് മൂന്നിരട്ടിയാണിത്.

Tags:    

Similar News