വിദ്യാഭ്യാസ, ആരോഗ്യ മേഖലകൾക്ക് മുന്‍ഗണന നല്‍കാന്‍ ഒമാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം

ഒമാൻ നേരിടുന്ന സാമ്പത്തിക വെല്ലുവിളികളെ കുറിച്ചും സുൽത്താൻ മന്ത്രിസഭാ യോഗത്തിൽ സംസാരിച്ചു.

Update: 2020-11-05 02:08 GMT
Advertising

ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരീഖിന്‍റെ അധ്യക്ഷതയിൽ ബൈത്തുൽ ബർക്ക കൊട്ടാരത്തിൽ മന്ത്രിസഭാ യോഗം നടന്നു. വിദ്യാഭ്യാസ, ആരോഗ്യ മേഖലകൾക്ക് സർക്കാർ കൂടുതൽ മുൻഗണന നൽകുമെന്നും മന്ത്രിസഭാ യോഗത്തിൽ സുൽത്താൻ പറഞ്ഞു.

ഒമാൻ നേരിടുന്ന സാമ്പത്തിക വെല്ലുവിളികളെ കുറിച്ചും സുൽത്താൻ മന്ത്രിസഭാ യോഗത്തിൽ സംസാരിച്ചു. സ്ഥിതി മെച്ചപ്പെടുത്തുന്നതിന് സർക്കാർ നിരവധി നടപടികൾ സ്വീകരിച്ചുവരുന്നതായും അദ്ദേഹം അറിയിച്ചു. സുസ്ഥിര നിലവാരത്തിലുള്ള സാമ്പത്തിക സന്തുലനം ലക്ഷ്യമിട്ടുകൊണ്ടുള്ള പദ്ധതികളാണ് ഭരണകൂടം നടപ്പിലാക്കി വരുന്നത്.

സാമ്പത്തിക വളർച്ച, വരുമാന സ്രോതസ്സുകൾ, ചെലവ് ചുരുക്കൽ, സാമൂഹിക സുരക്ഷ തുടങ്ങിയ മേഖലകളിൽ ശ്രദ്ധയൂന്നിക്കൊണ്ടുള്ള പദ്ധതികൾക്കും സർക്കാർ രൂപം നൽകിക്കഴിഞ്ഞതായി സുല്‍ത്താന്‍ വ്യക്തമാക്കി. കോവിഡ് വ്യാപനം തടയുന്നതിനായി സുപ്രീം കമ്മിറ്റി കൈകൊണ്ട തീരുമാനങ്ങളും മന്ത്രിസഭാ യോഗം അവലോകനം ചെയ്തു.

Full View
Tags:    

Similar News