പാലക്കാട് കനത്തപോരാട്ടം; മൂന്ന് മുന്നണികളും പ്രതീക്ഷയില്‍‌

ശക്തമായ പോരാട്ടം കാഴ്ച വെക്കാന്‍ ഒരുങ്ങി സ്ഥാനാര്‍ത്ഥികള്‍

Update: 2019-04-20 02:36 GMT

തെരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തില്‍ എത്തിയതോടെ പ്രവചനങ്ങള്‍ക്ക് അതീതമായ മത്സരമാണ് പാലക്കാട് മണ്ഡലത്തില്‍ നടക്കുന്നത്. എല്‍.ഡി.എഫും യു.ഡി.എഫും ബി.ജെ.പിയും പ്രചാരണ രംഗത്ത് സജീവമാണ്.

Advertising
Advertising

Full View

പരമ്പരാഗതമായ ഇടതുപക്ഷ വോട്ടുകളിലാണ് സിപിഎം ഇത്തവണയും പ്രതീക്ഷവെച്ചുപുലര്‍ത്തുന്നത്.താന്‍ കൊണ്ടുവന്ന വികസന നേട്ടങ്ങളും രാജേഷ് ഉയര്‍ത്തികാട്ടുന്നു. സംഘടനതലത്തിലുള്ള ഭദ്രതയും ചെറുപാര്‍ട്ടികളുടെ പിന്തുണയും ന്യൂനപക്ഷ വോട്ടുകളും അനുകൂലമാകുമെന്ന വിശ്വാസത്തിലാണ് യു.ഡി.എഫ്.

വോട്ട് വര്‍ധിപ്പിക്കാനാണ് ബി.ജെ.പി ശ്രമം.എന്‍.ഡി.എയിലും ബി.ജെ.പിയിലും ഉള്ള ഭിന്നത യു.ഡി.എഫിന് അനുകൂലമാക്കാനും സാധ്യതയുണ്ട്. ഇടതുകോട്ടയായ പാലക്കാട് ഇത്തവണ ശക്തമായ പോരാട്ടമാണ് നടക്കുന്നത്.

Tags:    

Similar News