ഗോവിന്ദാപുരം കോളനിയിലെ സംഘര്‍ഷം ജാതീയ പ്രശ്നമെന്ന് കോണ്‍ഗ്രസ്

ജാതീയ വിരോധം രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്ന് വെട്ടേറ്റ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. കോളനിയിലെ 4 കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കാണ് വെട്ടേറ്റത്.

Update: 2019-04-22 04:53 GMT
Advertising

പാലക്കാട് ഗോവിന്ദാപുരം അബേദ്കര്‍ കോളനിയിലെ സംഘര്‍ഷത്തിന് പിന്നില്‍ ജാതീയ വിരോധമാണെന്ന് ആരോപണം. ജാതീയ വിരോധം രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്ന് വെട്ടേറ്റ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. കോളനിയിലെ 4 കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കാണ് വെട്ടേറ്റത്. 6 സി.പി.എം പ്രവര്‍ത്തകര്‍ക്കും സംഘര്‍ഷത്തില്‍ പരിക്കേറ്റു.

Full View

കൊട്ടിക്കലാശത്തിന്‍റെ ഭാഗമായി മുതലമടയില്‍ സി.പി.എം പ്രവര്‍ത്തകരും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം ഉണ്ടായിരുന്നു. കൊട്ടിക്കലാശത്തിനു ശേഷം അബേദ്കര്‍ കോളനിയിലെത്തിയ ശിവരാജന്‍,കിട്ടുചാമി,വിജയ്,സുരേഷ് എന്നിവര്‍ക്ക് വെട്ടേറ്റു. ജാതിയമായ മുന്‍വൈരാക്യമാണ് ആക്രമണത്തിനു പിന്നിലെന്ന് പരിക്കേറ്റ ശിവരാജന്‍ പറഞ്ഞു. മേല്‍ജാതിക്കാരാണ് ആക്രമണം അഴിച്ചുവിട്ടത് വെട്ടേറ്റവരെല്ലാം കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ്. 6 സി.പി.എം പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. സംഭവത്തില്‍ സമഗ്രമായ അന്വോഷണം വേണമെന്ന് കോണ്‍ഗ്രസ് നേതൃത്വം ആവശ്യപ്പെട്ടു.പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

Tags:    

Similar News