മലയാളി ദമ്പതിമാരുടെ കുഞ്ഞുങ്ങള്‍ ഖത്തറില്‍ മരിച്ചു

രാവിലെ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ഇവരെയും, മക്കളെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്

Update: 2019-10-18 13:29 GMT
Advertising

ഖത്തറിൽ ജോലി ചെയ്യുന്ന മലയാളി നഴ്സ് ദമ്പതികളുടെ രണ്ടുമക്കൾ ഹമദ് ആശുപത്രിയിൽ മരണപ്പെട്ടു. കോഴിക്കോട് ഫറൂഖ് സ്വദേശി ഹാരിസിൻെറയും നാദാപുരം കുമ്മങ്കോട് സ്വദേശി വാണിയൂർ ഷമീമയുടേയും മക്കളായ റഹാൻ ഹാരിസ് (മൂന്നര), റിദ ഹാരിസ് (ഏഴ് മാസം) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെയോടെ ഛർദിയും ശ്വാസതടസവും മൂലം അവശനിലയിലായ കുട്ടികളെ ഹമദ് ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. മരണകാരണം സംബന്ധിച്ച് ഔദ്യോഗിക വിവരങ്ങൾ ലഭ്യമായിട്ടില്ലെങ്കിലും ഏതെങ്കിലും തരത്തില്‍ സംഭവിച്ച വിഷബാധയാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

മാതാപിതാക്കളായ ഹാരിസും ഷമീമയും ഹമദ് ആശുപത്രിയിൽ ചികിൽസയിലാണ്. ഹാരിസ് അബൂനഖ് ലയിലെ ഹമദ് പബ്ലിക് ഹെൽത്ത് സെൻററിലും ഷമീമ ദോഹയിലെ നസീം അൽ റബീഹ് മെഡിക്കൽ സെൻററിലും നഴ്സായി ജോലി ചെയ്യുകയാണ്. വർഷങ്ങളായി കുടുംബം ദോഹയിലുണ്ട്. ഇരുവരുടെയും മാതാപിതാക്കൾ ദോഹയിൽ എത്തിയതിന് ശേഷം മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതടക്കമുള്ള കാര്യങ്ങൾ തീരുമാനിക്കുമെന്ന് ബന്ധുക്കൾ പറഞ്ഞു.

Tags:    

Similar News