അറിയാം, 2022 ഖത്തര്‍ ലോകകപ്പ് ഫുട്ബോളിന്‍റെ പ്രത്യേകതകള്‍

ചരിത്രത്തിലെ ഏറ്റവും സവിശേഷമായ ടൂര്‍ണമെന്‍റ് എന്ന ബഹുമതി സ്വന്തമാക്കാനൊരുങ്ങി 2022 ഖത്തര്‍ ലോകകപ്പ് ഫുട്ബോള്‍

Update: 2020-07-16 02:17 GMT
Advertising

2022 ലോകകപ്പ് ഫുട്ബോളിന്‍റെ ഷെഡ്യൂള്‍ ഫിഫ പുറത്തിറക്കിയതോടെ ചരിത്രത്തിലെ ഏറ്റവും സവിശേഷമായ ടൂര്‍ണമെന്‍റ് എന്ന ബഹുമതി സ്വന്തമാക്കാനൊരുങ്ങുകയാണ് ഖത്തര്‍. ലോകകപ്പ് നടക്കുന്ന മാസം, മത്സരങ്ങളുടെ എണ്ണം, സ്റ്റേഡിയങ്ങളുടെ സജ്ജീകരണം തുടങ്ങി വിവിധ ഘടകങ്ങളിലായി ഖത്തര്‍ ലോകകപ്പ് വ്യത്യസ്തമാകും

ജൂണ്‍, ജൂലൈ മാസങ്ങളിലാണ് ഇതുവരെ ലോകകപ്പ് ഫുട്ബോള്‍ നടന്നതെങ്കില്‍ ഖത്തര്‍ ലോകകപ്പ് നടക്കുന്നത് നവംബര്‍, ഡിസംബര്‍ മാസങ്ങളിലാണ്. കിക്കോഫ് നവംബര്‍ 21 നും ഫൈനല്‍ ഡിസംബര്‍ 18 നും. ജൂണ്‍, ജൂലൈയില്‍ ഖത്തറില്‍ ചൂടേറിയ കാലാവസ്ഥയായതിനാലാണ് തണുപ്പെത്തുന്ന സമയത്തേക്കുള്ള മാറ്റം.

ചരിത്രത്തിലാദ്യമായി ഗ്രൂപ്പ് സ്റ്റേജില്‍ ഒറ്റദിനം നാല് മത്സരങ്ങള്‍ നടക്കുന്നത് ഖത്തറിലായിരിക്കും. അടുത്തടുത്തായാണ് സ്റ്റേഡിയങ്ങള്‍ സജ്ജമാക്കിയിരിക്കുന്നതെന്നതാണ് കാരണം. മുഴുവന്‍ സ്റ്റേഡിയങ്ങള്‍ക്കിടയിലും പരമാവധി ഒന്നര മണിക്കൂര്‍ റോഡ് യാത്രയുടെ അകലം മാത്രം. ഫൈനല്‍ നടക്കുന്ന ലുസൈല്‍ മധ്യേഷ്യയിലെ ഏറ്റവും വലിയ ഫുട്ബോള്‍ സ്റ്റേഡിയമാണ്. ഏഴ് സ്റ്റേഡിയങ്ങളിലേക്കും നേരിട്ട് മെട്രോ സര്‍വീസും റെഡിയാണ്.

കൂടാതെ അറബ് മേഖല ആദ്യമായി ആതിഥേയത്വം വഹിക്കുന്ന നടക്കുന്ന ലോകകപ്പ്, ഏഷ്യ വേദിയാകുന്ന രണ്ടാമത്തെ ലോകകപ്പ്, മുഴുവന്‍ സ്റ്റേഡിയങ്ങളുടെയും രൂപകല്‍പ്പന അറേബ്യന്‍ പാരമ്പര്യ, സാംസ്കാരിക ചിഹ്നങ്ങളെ അടിസ്ഥാനമാക്കിയാണ് എന്നിങ്ങനെയുള്ള സവിശേഷതകള്‍ വേറെയും.

Tags:    

Similar News