കർഷക സമരത്തെ കുറിച്ച് ചോദ്യം; എവിടെയും തൊടാതെ മറുപടി നൽകി സൽമാൻ ഖാൻ

മുംബൈയിൽ ഒരു മ്യൂസിക് ലോഞ്ചിനെത്തിയതായിരുന്നു താരം

Update: 2021-02-05 04:07 GMT
Advertising

ന്യൂഡൽഹി: കർഷക സമരവുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ ചോദ്യത്തിൽ നിന്ന് തന്ത്രപരമായി ഒഴിഞ്ഞു മാറി ബോളിവുഡ് സൂപ്പർ താരം സൽമാൻ ഖാൻ. ബോളിവുഡിൽ നിന്നുള്ള നിരവധി സഹപ്രവർത്തകർ സർക്കാറിന് പിന്തുണയറിയിച്ച് രംഗത്തെത്തിയ വേളയിലാണ് സൽമാൻ ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറിയത്.

'ശരിയായ കാര്യം ചെയ്യണം. ഏറ്റവും ശരിയായ കാര്യം ചെയ്യണം. അതിശ്രേഷ്ഠമായ കാര്യം തന്നെ വേണം ചെയ്യാൻ' - എന്നായിരുന്നു ഖാന്റെ മറുപടി. മുംബൈയിൽ ഒരു മ്യൂസിക് ലോഞ്ചിനെത്തിയതായിരുന്നു താരം.

ബോളിവുഡിലെ മൂന്ന് ഖാന്മാരിൽ ആദ്യമായാണ് ഒരാൾ വിഷയത്തിൽ പ്രതികരിക്കുന്നത്. ഷാറൂഖ് ഖാൻ, ആമിർ ഖാൻ എന്നിവർ ആരും കർഷക പ്രതിഷേധത്തിൽ ഒന്നും പറഞ്ഞിട്ടില്ല. അക്ഷയ്കുമാർ, അജയ് ദേവ്ഗൺ, സുനിൽ ഷെട്ടി തുടങ്ങിയ താരങ്ങൾ സർക്കാറിന് അനുകൂലമായ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു.

പോപ് ഗായിക റിഹാന അടക്കമുള്ള അന്താരാഷ്ട്ര സെലിബ്രിറ്റികൾ സമരത്തിന് പിന്തുണ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാർ അനുകൂല ട്വീറ്റുകളുമായി സിനിമാ-കായിക താരങ്ങൾ രംഗത്തെത്തിയത്.

Tags:    

Similar News