പരക്കുന്നത് അഭ്യൂഹങ്ങള്‍; കാപ്പന്‍ എന്‍.സി.പിയുടെ നല്ല നേതാവ് ആണെന്ന് എ.കെ ശശീന്ദ്രന്‍
എൽ.ഡി.എഫ് വിടുന്നതിനെ കുറിച്ച് എൻ.സി.പിയുടെ ദേശീയ-സംസ്ഥാന നേതൃത്വങ്ങൾ ചർച്ച നടത്തിയിട്ടില്ലെന്നും എ.കെ ശശീന്ദ്രൻ.
Update: 2021-02-11 04:53 GMT
എൽ.ഡി.എഫ് വിടുന്നതിനെ കുറിച്ച് എൻ.സി.പിയുടെ ദേശീയ-സംസ്ഥാന നേതൃത്വങ്ങൾ ചർച്ച നടത്തിയിട്ടില്ലെന്ന് എ.കെ ശശീന്ദ്രൻ. ചർച്ച പോലും നടക്കാത്ത കാര്യങ്ങളിൽ പരക്കുന്ന അഭ്യൂഹങ്ങളുടെ പിന്നാലെ പോകേണ്ടതില്ല. അഭ്യൂഹങ്ങൾ പരക്കുന്ന കാര്യം ദേശീയ നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും ശശീന്ദ്രന്‍ പറഞ്ഞു.
പ്രഫുൽ പട്ടേൽ മുഖ്യമന്ത്രിയുമായി നടത്തിയത് സീറ്റ് ചർച്ചയുമായി ബന്ധപ്പെട്ട കാര്യങ്ങളിലാണ്. സീറ്റുകളിൽ വിട്ടുവീഴ്ച വേണ്ടിവരുമെന്ന മുഖ്യമന്ത്രിയുടെ പരാമർശത്തിൽ അത്ഭുതപ്പെടേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. മാണി സി കാപ്പൻ എൻസിപിയുടെ നല്ല നേതാവ് ആണെന്നും, മാണി സി കാപ്പൻ യുഡിഎഫിലേക്ക് പോകുമെന്ന് കരുതുന്നില്ലെന്നും ശശീന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.