മന്‍ കി ബാത്തില്‍ പ്രധാനമന്ത്രിയുടെ അഭിനന്ദനം; നന്ദി പറഞ്ഞ് ഗാംഗുലി

ആസ്‌ട്രേലിയയിലെ പരമ്പര വിജയത്തെ അഭിനന്ദിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി അറിയിച്ച് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി.

Update: 2021-01-31 13:23 GMT
Advertising

ആസ്‌ട്രേലിയയിലെ പരമ്പര വിജയത്തെ അഭിനന്ദിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി അറിയിച്ച് ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. പ്രതിമാസ റേഡിയോ പരിപാടിയായ മന്‍കിബാത്തിലായിരുന്നു പ്രധാനമന്ത്രിയുടെ അഭിനന്ദനം. ആസ്‌ട്രേലിയയില്‍ ഇന്ത്യ പരമ്പര നേടിയിരിക്കുന്നു. ടീമിന്റെ കഠിനാധ്വാനവും ടീം വര്‍ക്കും പ്രചോദിപ്പിക്കുന്നതാണെന്നായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകള്‍. പിന്നാലെ പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞ് സൗരവ് ഗാംഗുലി രംഗത്ത് എത്തി.

ആസ്‌ട്രേലിയയിലെ ഇന്ത്യന്‍ ടീമിന്റെ പ്രകടനത്തെ അംഗീകരിച്ചതിന് ആദരണീയനായ പ്രധാനമന്ത്രിയോട് ആത്മാര്‍ത്ഥമായ നന്ദി രേഖപ്പെടുത്തുവെന്നായിരുന്നു ഗാംഗുലിയുടെ ട്വീറ്റ്. ആസ്‌ട്രേലിയക്കെതിരായ പരമ്പര ഇന്ത്യ 2-1നാണ് സ്വന്തമാക്കിയത്. പുറമെ ബോര്‍ഡര്‍ -ഗവാസ്‌കര്‍ ട്രോഫി ഇന്ത്യ നിലനിര്‍ത്തുകയും ചെയ്തു.

അതേസമയം നെഞ്ചുവേദനയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മുന്‍ ഇന്ത്യന്‍ താരവും ബി.സി.സി.ഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി പൂര്‍ണ ആരോഗ്യവാനായി വീട്ടിലേക്ക് മടങ്ങി. നെഞ്ചുവേദനയെത്തുടര്‍ന്ന് താരത്തെ മൂന്നു ദിവസം മുന്‍പാണ് കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 48-കാരനായ ഗാംഗുലിയെ ആന്‍ജിയോപ്ലാസ്റ്റിയ്ക്ക് വിധേയനാക്കിയിരുന്നു. പുതിയ രണ്ട് സ്റ്റെന്റുകള്‍ ഘടിപ്പിച്ചിട്ടുണ്ട്. ഇത് രണ്ടാം തവണയാണ് താരത്തിനെ നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Tags:    

Similar News