ഹോങ്കോങ് സിക്‌സസ്; യുഎഇക്കെതിരെ ഇന്ത്യക്ക് തോൽവി, രണ്ട് ഓവറിൽ 43 റൺസ് വഴങ്ങി നടരാജൻ

14 പന്തിൽ 38 റൺസുമായി തകർത്തടിച്ച നടരാജനാണ് ഇന്ത്യൻ നിരയിലെ ടോപ് സ്‌കോറർ

Update: 2026-10-31 11:32 GMT
Editor : Sharafudheen TK | By : Sports Desk

മോങ്‌കോക്ക്: ഹോങ്കോങ് സിക്‌സസ് ക്രിക്കറ്റ് ടൂർണമെന്റിൽ ഇന്ത്യക്ക് യുഎഇക്കെതിരെ വമ്പൻ തോൽവി. ഗ്രൂപ്പ് സി മത്സരത്തിൽ 6 വിക്കറ്റിനാണ് പരാജയപ്പെട്ടത്. ടൂർണമെന്റിൽ ഇന്ത്യയുടെ തുടർച്ചയായ രണ്ടാം തോൽവിയാണിത്. നിശ്ചിത 6 ഓവറിൽ ഇന്ത്യ ഉയർത്തിയ 95 റൺസ് വിജയലക്ഷ്യം 4.2 ഓവറിൽ വിക്കറ്റ് നഷ്ടമാകാതെ യുഎഇ മറികടന്നു. പാകിസ്താനെതിരായ മത്സരത്തിലെ തോൽവിക്ക് പിന്നാലെയാണ് ഇന്ത്യക്ക്  വീണ്ടും തിരിച്ചടി നേരിട്ടത്.

അതേസമയം, ഇന്ത്യൻ നിരയിൽ ബാറ്റിങിൽ ടി. നടരാജൻ മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും ബൗളിങിൽ തീർത്തും നിറംമങ്ങി. 14 പന്തിൽ 38 റൺസാണ് നടരാജൻ അടിച്ചെടുത്തത്. എന്നാൽ ബൗളിങിൽ രണ്ട് ഓവറിൽ 43 റൺസാണ് തമിഴ്‌നാട് താരം വിട്ടുകൊടുത്തത്. ഇന്ത്യക്കായി രാഹുൽ തൃപ്തി 24 റൺസും ക്യാപ്റ്റൻ ക്രുണാൽ പാണ്ഡ്യ 15 റൺസും എടുത്തു. യൂഎഇക്കായി പന്തെറിഞ്ഞ സാഹിദ് അലി 3 വിക്കറ്റുകൾ വീഴ്ത്തി.

മറുപടി ബാറ്റിംഗിൽ വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെച്ച യുഎഇ ഓപ്പണർമാർ ഇന്ത്യയെ അടിച്ചമർത്തുകയായിരുന്നു. ക്യാപ്റ്റൻ ഖാലിദ് ഷാ പുറത്താകാതെ 14 പന്തിൽ 52 റൺസും, അൻഷ് ടണ്ടൻ 12 പന്തിൽ 39 റൺസും നേടി ടീമിനെ അനായാസം വിജയത്തിലേക്ക് നയിച്ചു. കൃണാൽ പാണ്ഡ്യ എറിഞ്ഞ നാലാം ഓവറിലെ അവസാന പന്തുകളിൽ തുടർച്ചയായി സിക്‌സറുകൾ പറത്തി ഖാലിദ് ഷാ യുഎഇയുടെ വിജയം പൂർത്തിയാക്കുകയായിരുന്നു. ഇന്ത്യൻ നിരയിൽ ശശാങ്ക് സിങ് ഒരു ഓവറിൽ 17 റൺസും നിതീഷ് റാണ 24 റൺസും വിട്ടുകൊടുത്തു

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Sports Desk

contributor

Similar News