ഗുജറാത്തിനെതിരായ രഞ്ജി ട്രോഫി; കേരള ടീമിനെ പ്രഖ്യാപിച്ചു, കെ.എം ആസിഫ് ടീമിൽ

അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിൽ നവംബർ 2 മുതൽ 5 വരെയാണ് മത്സരം

Update: 2026-10-30 12:33 GMT
Editor : Sharafudheen TK | By : Sports Desk

തിരുവനന്തപുരം: രഞ്ജി ട്രോഫിയിൽ ഗുജറാത്തിനെതിരായ മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. പേസർ കെ.എം. ആസിഫിനെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിൽ നവംബർ 2 മുതൽ 5 വരെയാണ് മത്സരം. വിഷ്ണു വിനോദാണ് ക്യാപ്റ്റൻ. ഈ സീസണിൽ കേരളത്തിന്റെ രണ്ടാം എവേ മത്സരമാണിത്. മൂന്ന് മത്സരങ്ങളിൽ ഒരു ജയവും ഒരു തോൽവിയുമാണ് കേരളത്തിനുള്ളത്. ഒരു സമനിലയുമടക്കം എട്ട് പോയിന്റുള്ള കേരളം ഗ്രൂപ്പിൽ നാലാം സ്ഥാനത്താണ്. 11 പോയിന്റുള്ള ഗുജറാത്ത് മൂന്നാം സ്ഥാനത്താണുള്ളത്.

കേരള ടീം: വിഷ്ണു വിനോദ് (ക്യാപ്റ്റൻ), രോഹൻ എസ്. കുന്നുമ്മൽ, അഭിഷേക് പി. നായർ, അഭിഷേക് ജെ. നായർ, സച്ചിൻ ബേബി, മുഹമ്മദ് അസറുദ്ദീൻ (വിക്കറ്റ് കീപ്പർ), സൽമാൻ നിസാർ, വരുൺ നായനാർ (വിക്കറ്റ് കീപ്പർ), ജലജ് സക്‌സേന, വൈശാഖ് ചന്ദ്രൻ, ആദിത്യ ആനന്ദ് സർവാടെ, അനുരാജ് ജെ.എസ്., കെ.എം. ആസിഫ്, എം.ഡി. നിധീഷ്, പവൻ രാജ്, എൻ.പി. ബേസിൽ.

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Sports Desk

contributor

Similar News