അന്ന് ന്യൂസിലാൻഡിനെതിരെ അയർലാൻഡ് ടീമിലും, ഇന്ന് അയർലാൻഡിനെതിരെ ന്യൂസിലാൻഡിലും: താരമായി റിപ്പൺ

സൗത്ത് ആഫ്രിക്കൻ വംശജനാണ് മൈക്കിൾ റിപ്പൺ. 2013ൽ ന്യൂസിലാൻഡിലേക്ക് കുടിയേറി.

Update: 2022-06-22 02:59 GMT
Editor : rishad | By : Web Desk
Advertising

വെല്ലിങ്ടണ്‍: അയർലാൻഡിനും സ്‌കോട്ട്‌ലാൻഡിനും എതിരായ പരമ്പരക്ക് ന്യൂസിലാൻഡ് ടീമിലൊരു സർപ്രൈസ് താരം. പണ്ട് ന്യൂസിലാഡിനെതിരെ അയർലാൻഡ് ടീമിനായി കളിച്ച മൈക്കിൾ റിപ്പൺ ആണ് ന്യൂസിലാൻഡ് ടീമിലെത്തിയത്. ജൂലൈ-ആഗസ്റ്റ് മാസങ്ങളിലാണ് ന്യൂസിലാൻഡിന്റെ സ്‌കോട്ട്‌ലാൻഡ്, അയർലാൻഡ് പരമ്പര. ടോം ലാഥം ആണ് ന്യൂസിലാൻഡിനെ നയിക്കുന്നത്.

സൗത്ത് ആഫ്രിക്കൻ വംശജനാണ് മൈക്കിൾ റിപ്പൺ. 2013ൽ ന്യൂസിലാൻഡിലേക്ക് കുടിയേറി. ന്യൂസിലാൻഡിലെ ഒട്ടാഗോ ടീമിന് വേണ്ടിയിരുന്നു റിപ്പൺ കളിച്ചിരുന്നത്. ന്യൂസിലാൻഡ് ടീമിൽ അവസരം ലഭിച്ചതുമില്ല. തുടർന്നാണ് താരം അയർലാൻഡിലെത്തുന്നത്. അയർലാൻഡിനായി 31 മത്സരങ്ങൾ കളിച്ചിട്ടുണ്ട് 30 കാരനായ റിപ്പൺ. ഇക്കഴിഞ്ഞ മാർച്ചിൽ അയർലാൻഡ്-ന്യൂസിലാൻഡ് പരമ്പരയിൽ അയർലാൻഡ് കുപ്പായത്തിൽ കളിക്കുകയും ചെയ്തിരുന്നു റിപ്പൺ. ഐസിസിയുടെ പുതിയ നിയമപ്രകാരമാണ് റിപ്പണിന് തുണയായത്. നെതര്‍ലന്‍ഡ്‌സിന്റെ എക്കാലത്തേയും മികച്ച ഓള്‍ റൗണ്ടറായിരുന്നു കേപ് ടൗണ്‍ സ്വേദേശിയായ റിപ്പണ്‍.

ന്യൂസിലാന്‍ഡ് ഏകദിന ടീം: ടോം ലാഥം (ക്യാപ്റ്റന്‍), ഫിന്‍ അലന്‍, മൈക്കല്‍ ബ്രേസ്വെല്‍, ഡെയ്ന്‍ ക്ലീവര്‍, ജേക്കബ് ഡഫി, ലോക്കി ഫെര്‍ഗൂസണ്‍, മാര്‍ട്ടിന്‍ ഗപ്ടില്‍, മാറ്റ് ഹെന്റി, ആദം മില്‍നെ, ഹെന്റി നിക്കോള്‍സ്, ഗ്ലെന്‍ ഫിലിപ്സ്, മിച്ചല്‍ സാന്റ്നര്‍, ഇഷ് സോധി, ബ്ലെയര്‍ ടിക്‌നെര്‍, വില്‍ യങ്

ന്യൂസിലാന്‍ഡ് ടി-20 ടീം: മിച്ചല്‍ സാന്റ്നര്‍ (ക്യാപ്റ്റന്‍), ഫിന്‍ അലന്‍, മൈക്കല്‍ ബ്രേസ്വെല്‍, മാര്‍ക്ക് ചാപ്മാന്‍, ഡെയ്ന്‍ ക്ലീവര്‍, ലോക്കി ഫെര്‍ഗൂസണ്‍, മാര്‍ട്ടിന്‍ ഗപ്ടല്‍, ആദം മില്‍നെ, ഡാരില്‍ മിച്ചല്‍, ജിമ്മി നീഷം, ഗ്ലെന്‍ ഫിലിപ്സ്, മൈക്കല്‍ റിപ്പണ്‍, ബെന്‍ സിയേഴ്സ്, ഇഷ് സോധി, ബ്ലെയര്‍ ടിക്‌നെര്‍

Summary-Michael Rippon becomes first left-arm wristspinner picked by New Zealand


Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News