'സഞ്ജു തിളങ്ങി'; രാജസ്ഥാനെതിരെ സണ്‍റൈസേഴ്‌സിന് 165 റണ്‍സ് വിജയലക്ഷ്യം

സണ്‍റൈസേഴ്‌സിന് വേണ്ടി സിദ്ധാര്‍ഥ് കൗള്‍ രണ്ടും സന്ദീപ് ശര്‍മ,റാഷിദ് ഖാന്‍, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി

Update: 2021-09-27 17:40 GMT
Editor : Dibin Gopan | By : Web Desk
Advertising

രാജസ്ഥാനെതിരെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് 165 റണ്‍സ് വിജയലക്ഷ്യം. 5 വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സെടുത്തു. രാജസ്ഥാന് വേണ്ടി ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ നടത്തിയ പ്രകടനമാണ്  ടീമിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. 57 പന്തില്‍ നിന്ന് 3 സിക്‌സറുകളുടെയും 7 ഫോറിന്റെയും അകമ്പടിയോടെ 82 റണ്‍സെടുത്തു.

സഞ്ജുവിന് പുറമെ ഓപ്പണര്‍ യശ്വസി ജയ്‌സ്വാള്‍, മഹിപാല്‍ ലോംറോര്‍ എന്നീ രണ്ടു രാജസ്ഥാന്‍ താരങ്ങള്‍ക്ക് മാത്രമേ രണ്ടക്കം കാണാന്‍ സാധിച്ചുള്ളൂ. സണ്‍റൈസേഴ്‌സിന് വേണ്ടി സിദ്ധാര്‍ഥ് കൗള്‍ രണ്ടും സന്ദീപ് ശര്‍മ,റാഷിദ് ഖാന്‍, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത റോയല്‍സ് 11 റണ്‍സിലെത്തി നില്‍ക്കെ എവിന്‍ ലൂയിസിന്റെ വിക്കറ്റ് നഷ്ടമായെങ്കിലും പിന്നീട് ക്യാപ്റ്റന്‍ സഞ്ജു സാംസണും യശ്വസി ജയ്സ്വാളും ചേര്‍ന്ന് പുതുക്കെ ടീമിനെ കരകയറ്റുകയായിരുന്നു. എന്നാല്‍ 67 റണ്‍സിലെത്തി നില്‍ക്കെ യശ്വസിയും പുറത്തായി. 36 റണ്‍സ് നേടിയാണ് യശ്വസി മടങ്ങിയത്. രാജസ്ഥാനില്‍ ഡേവിഡ് മില്ലര്‍, ഷംസി, കാര്‍ത്തിക്ക് ത്യാഗി എന്നിവര്‍ക്ക് പകരം ക്രിസ് മോറിസ്, എവിന്‍ ലൂയിസ്, ജയ്ദേവ് ഉനദ്കട്ട് എന്നിവര്‍ കളിക്കും. സണ്‍റൈസേഴ്സില്‍ ഡേവിഡ് വാര്‍ണര്‍, മനീഷ് പാണ്ഡെ, കേദാര്‍ യാദവ് എന്നിവര്‍ക്ക് പകരം അഭിഷേക് ശര്‍മ, പ്രിയം ഗാര്‍ഗ്, ജേസണ്‍ റോയ് എന്നിവര്‍ കളിക്കും. ഇനിയുള്ള മത്സരങ്ങളില്‍ വിജയിച്ചാല്‍ മാത്രമേ സഞ്ജുവിനും സംഘത്തിനും പ്ലേ ഓഫിലേക്ക് മുന്നേറാനാകൂ. അവസാന മത്സരത്തില്‍ ഇരുടീമുകളും പരാജയപ്പെട്ടിരുന്നു. രാജസ്ഥാന്‍ ഡല്‍ഹി ക്യാപിറ്റല്‍സിനോട് തോല്‍വി വഴങ്ങി.

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News