അഗ്രഷൻ കാണിച്ചാലൊന്നും ഐ.പി.എൽ കിരീടം നേടാനാവില്ല- അംബാട്ടി റായ്ഡു

ചെന്നൈയെ തോൽപ്പിച്ചാൽ മാത്രം കിരീടം നേടാനാവുമെന്ന് കരുതരുതെന്നും താരം പറഞ്ഞു

Update: 2024-05-23 13:08 GMT
Editor : Sharafudheen TK | By : Sports Desk
Advertising

അഹമ്മദാബാദ്: ഐ.പി.എല്ലിൽ രാജസ്ഥാൻ റോയൽസിനോട് തോറ്റ് പുറത്തായ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ ട്രോളി അംബാട്ടി റായ്ഡു. എലിമിനേറ്റർ മത്സരത്തിന് പിന്നാലെയാണ് മുൻ ചെന്നൈ താരത്തിന്റെ പ്രതികരണം. 'ആവേശവും ആക്രമണോത്സുകതയും കാണിച്ചാൽ മാത്രം ജയിക്കാനോ കിരീടങ്ങൾ നേടാനോ കഴിയില്ല. അതിനായി മികച്ച പ്ലാനിംഗ് ആവശ്യമാണ്. പ്ലേ ഓഫിലെത്തിയതുകൊണ്ട് മാത്രം കീരീടം നേടാനാവില്ല. പ്ലേ ഓഫിലെത്താൻ കാണിച്ച അതേ വിജയദാഹത്തോടെ എലിമിനേറ്ററിലും തുടരമായിരുന്നു. ചെന്നൈയെ തോൽപ്പിച്ചാൽ മാത്രം കിരീടം നേടാനാവുമെന്ന് കരുതരുതെന്നും റായ്ഡു സ്റ്റാർ സ്‌പോർട്‌സിലെ ചർച്ചയിൽ പറഞ്ഞു.

ചെന്നൈ സൂപ്പർ കിങ്‌സിനെതിരായ അവസാന ഗ്രൂപ്പ് മത്സരത്തിൽ റൺറേറ്റ് ഉയർത്തി വിജയിക്കാനായതോടെയാണ് ബെംഗളൂരു നാലാംസ്ഥാനക്കാരിയ പ്ലേഓഫിലെത്തിയത്. അന്ന് സ്റ്റാർ സ്‌പോർട്‌സ് സ്റ്റുഡിയോയിൽ നിരാശനായി ഇരിക്കുന്ന റായുഡുവിന്റെ ദൃശ്യങ്ങൾ വൈറലായിരുന്നു. വിജയത്തിനുശേഷം കിരീടം നേടിയതുപോലെ നടത്തിയ കോഹ്ലിയുടേയും സംഘത്തിന്റേയും ആവേശ പ്രകടനവും ചർച്ചയായിരുന്നു. കാത്തുനിന്നിട്ടും എതിർടീം എത്താതായതോടെ ഹസ്തദാനം നൽകാതെ മഹേന്ദ്ര സിങ് ധോണി ഡ്രസിങ് റൂമിലേക്ക് മടങ്ങുകയായിരുന്നു.

ചിന്നസ്വാമി സ്‌റ്റേഡിയത്തിന് പുറത്ത് ചെന്നൈ ആരാധകരോട് ബെംഗളൂരു മോശമായി പെരുമാറിയതായും വാർത്തയുണ്ടായിരുന്നു. ഇതേതുടർന്ന് സി.എസ്.കെ ഒഫീഷ്യൽ വാർത്താകുറിപ്പിറക്കുകയും ചെയ്തു. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് രാജസ്ഥാനെതിരായ തോൽവിക്കുശേഷം സംസാരിക്കവെ റായുഡു ആർസിബിക്കെതിരെ പരിഹാസച്ചുവയുള്ള പരാമർശം നടത്തിയത്. ആർ.സി.ബി തോൽവി സമൂഹമാധ്യമങ്ങളിൽ ചെന്നൈ ആരാധകർ വലിയതോതിൽ ആഘോഷിക്കുകയും ചെയ്തിരുന്നു

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Sports Desk

contributor

Similar News