അച്ഛാ, ഞാൻ കെട്ടുവാണേ; വിവാഹവേദിയിൽ ചിരി പടർത്തി മകൻ

താലികെട്ടുന്ന വേളയിൽ അച്ഛനെ തെരയുന്ന മകനാണ് വീഡിയോയിലെ താരം

Update: 2021-06-20 04:47 GMT
Editor : abs | By : Web Desk

ജൂണിലെ മൂന്നാമത്തെ ഞായറാഴ്ചയാണ് അച്ഛന്മാരുടെ ദിനം. കൈപിടിച്ചു വളർത്തിയ അച്ഛനുമായി ബന്ധപ്പെട്ട ഓർമകൾ പങ്കുവയ്ക്കാനുള്ള ദിനമാണത്. ഇന്ന് പങ്കുവയ്ക്കാവുന്ന, വിവാഹവേളയിൽ അച്ഛൻ എവിടെയെന്ന് തെരയുന്ന ഒരു മകന്റെ വീഡിയോ ആണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറൽ.

താലി കെട്ടുന്ന വേളയിൽ അച്ഛനെ തെരയുന്ന മകനാണ് വീഡിയോയിലെ താരം. താലി കൈയിൽ പിടിച്ച് നാലുഭാഗത്തേക്കും നോക്കുന്ന മകൻ, അമ്മേ, അച്ഛനെവിടെ എന്ന് ചോദിക്കുന്നതും കാണാം. ഇത് കേട്ട് വധു അടക്കമുള്ളവർ കൂട്ടച്ചിരിയിൽ പങ്കുചേരുന്നുണ്ട്.  

Full View

ഒടുവിൽ, ഞാൻ കെട്ടുവാണേ എന്ന് ആംഗ്യത്തിലൂടെ മകൻ അച്ഛനെ വിളിച്ച് സമ്മതം ചോദിക്കുന്നതും കേൾക്കാം. ജൂൺ 14ന് പോസ്റ്റ് ചെയ്ത വീഡിയോ ഇതിനകം 19 ലക്ഷം പേരാണ് കണ്ടത്. നാലായിരത്തിലേറെ പേർ ഷെയർ ചെയ്യുകയും ചെയ്തു. 

Tags:    

Editor - abs

contributor

By - Web Desk

contributor

Similar News