എന്താണീ വൈരുദ്ധ്യാത്മക ഭൗതിക വാദം? നിങ്ങൾ അറിയേണ്ട ആറ് കാര്യങ്ങൾ

മാർക്‌സിസത്തിന്റെ അടിസ്ഥാന സിദ്ധാന്തങ്ങളിലൊന്നാണിത്

Update: 2021-02-07 06:17 GMT

നിലവിലെ ഇന്ത്യൻ പശ്ചാത്തലത്തിൽ വൈരുദ്ധ്യാത്മക ഭൗതികവാദ ദർശനം പ്രായോഗികമല്ലെന്ന സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എംവി ഗോവിന്ദന്റെ പരാമർശം ഏറെ ചർച്ചയായിരിക്കുകയാണ്. യഥാർത്ഥത്തിൽ എന്താണ് വൈരുദ്ധ്യാത്മക ഭൗതികവാദം? അറിയേണ്ട ഏഴു കാര്യങ്ങൾ

1- കാൾ മാക്‌സ്, ഫ്രഡറിക് എംഗൽസ് എന്നിവരുടെ എഴുത്തുകൾ അടിസ്ഥാനമാക്കി യൂറോപ്പിൽ വികസിച്ചു വന്ന ശാസ്ത്ര-ചരിത്ര-പ്രകൃതി തത്വസംഹിതയാണ് വൈരുദ്ധ്യാത്മക ഭൗതികവാദം ( Dialectical materialism).

2- മാർക്‌സിസത്തിന്റെ അടിസ്ഥാന സിദ്ധാന്തങ്ങളിലൊന്നാണിത്. പ്രകൃതിയിലും സമൂഹത്തിലും പ്രതിഭാസങ്ങൾ പരസ്പര സംഘട്ടനത്തിലൂടെയും വൈരുദ്ധ്യത്തിലൂടെയും പരസ്പര പ്രവർത്തനത്തിലൂടെയുമാണ് നിലനിൽക്കുന്നതും വളരുന്നതും. പദാർത്ഥമാണ് പ്രാഥമികം, ആശയം പിന്നീടുണ്ടായതാണ്, പ്രപഞ്ചം ഏതെങ്കിലും ആശയത്തിന്റെ സൃഷ്ടിയല്ല എന്നാണ് സിദ്ധാന്തം പറയുന്നത്.

Advertising
Advertising

3- ഭൗതികവാദം, വൈരുദ്ധ്യാത്മകവാദം എന്നീ രണ്ട് തത്വസംഹിതകളെ സംയോജിപ്പിച്ചാണ് വൈരുദ്ധ്യാധിഷ്ഠിത ഭൗതികവാദം ഉണ്ടായത്.

4- ഭൗതികമായ വസ്തുക്കൾ (ഉദാഹരണം കല്ല്, വെള്ളം) അഥവാ പദാർത്ഥങ്ങൾ, അതാണ് പ്രാഥമികം എന്ന് പറയുന്ന ദർശനമാണ് ഭൗതികവാദ ദർശനം. ഒരു വസ്തുതയുടെ തത്വവും എതിർതത്വവും തമ്മിലുള്ള വൈരുധ്യം പരിഹരിക്കുന്നതിലൂടെ അതുമായി ബന്ധപ്പെട്ട യാഥാർത്ഥ്യം അല്ലെങ്കിൽ സത്യം മനസ്സിലാക്കാം. ഇതാണ് വൈരുദ്ധ്യാത്മക വാദത്തിന്റെ അടിസ്ഥാനം.

5- കാൾ മാർക്‌സോ എംഗൽസോ തങ്ങളുടെ കൃതികളിൽ ഒരിടത്തു പോലും വൈരുദ്ധ്യാത്മക ഭൗതികവാദം എന്ന പേര് ഉപയോഗിച്ചിട്ടില്ല. ചരിത്രപരമായ ഭൗതികവാദം എന്നാണ് മാർക്സ് പരാമർശിച്ചിട്ടുള്ളത്.

6- 1887ൽ ജർമൻ തത്വശാസ്ത്രജ്ഞനായ ജോസഫ് ഡീറ്റ്‌സ്ഗൻ ആണ് ആദ്യമായി വൈരുദ്ധ്യാധിഷ്ഠിത ഭൗതിക വാദം എന്ന പദം ഉപയോഗിക്കുന്നത്.

Tags:    

Similar News