ബംഗ്ലാദേശിൽ ഒറ്റ രാത്രികൊണ്ട് 14 ക്ഷേത്രങ്ങൾ തകർത്തു

ശനിയാഴ്ച രാത്രിക്കും ഞായറാഴ്ച പുലർച്ചയ്ക്കും ഇടയിലാണ് പല ഗ്രാമങ്ങളിലും ആക്രമണം നടന്നതെന്ന് പൊലീസ്

Update: 2023-02-06 02:01 GMT
Editor : Lissy P | By : Web Desk
Advertising

ധാക്ക: ബംഗ്ലാദേശിലെ ഒറ്റരാത്രികൊണ്ട് 14 ക്ഷേത്രങ്ങൾ  അജ്ഞാതർ തകർത്തു. ക്ഷേത്രത്തിലെ വിഗ്രഹങ്ങൾ നശിപ്പിച്ചതായും ചിലത് ക്ഷേത്ര സ്ഥലങ്ങളിലെ കുളങ്ങളിൽ കണ്ടെത്തിയതായും പൊലീസ് പറഞ്ഞതായി വാർത്താഏജൻസിയായ എ.എൻ.ഐ റിപ്പോർട്ട് ചെയ്തു.

ശനിയാഴ്ച രാത്രി മുതൽ ഞായറാഴ്ച പുലർച്ചെ വരെയുള്ള സമയത്താണ് പല ഗ്രാമങ്ങളിലും ആക്രമണം നടന്നതെന്ന് ബലിയഡങ്കി പൊലീസ് സ്റ്റേഷൻ ഓഫീസർ ഇൻ-ചാർജ് ഖൈറുൽ അനം പറഞ്ഞു. അജ്ഞാതർ ഇരുട്ടിന്റെ മറവിൽ ആക്രമണം നടത്തുകയായിരുന്നു. കുറ്റവാളികളെ കുറിച്ച് വിവരം ലഭിച്ചിട്ടില്ലെന്നും കൂടുതൽ അന്വേഷണത്തിന് ശേഷം അവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും പൊലീസ് പറഞ്ഞു.

ഈ പ്രദേശം  മതസൗഹാർദത്തിന്റെ കേന്ദ്രമാണെന്നും മറ്റ് സമുദായങ്ങളുമായി യാതൊരു വിധ പ്രശ്നങ്ങളില്ലെന്നും  കുറ്റവാളികൾ എന്ന്  മനസിലാക്കാൻ കഴിയുന്നില്ലെന്നും ഹിന്ദു സമുദായ നേതാവും യൂണിയൻ പരിഷത്ത് ചെയർമാനുമായ സമർ ചത്തർജി പറഞ്ഞു.

രാജ്യത്തിന്റെ സമാധാനപരമായ സാഹചര്യം തകർക്കാൻ വേണ്ടിയുള്ള ആസൂത്രിത ആക്രമണത്തിന്റെ കേസാണിതെന്ന് വ്യക്തമാണെന്നും താക്കൂർഗാവ് പൊലീസ് മേധാവി ജഹാംഗീർ ഹൊസൈൻ  മാധ്യമപ്രവർത്തകരോട് പറഞ്ഞു. അക്രമികളെ കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജിതമാക്കിയെന്നും കർശനമായ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News