'വർഷങ്ങളുടെ പാരമ്പര്യം', ചില്ലറക്കാരനല്ല യുഎസിന്റെ തകർന്നുവീണ കെ.സി 135; വീഴ്ത്തിയതെന്ന് ഇറാൻ

യുഎസ് വിമാനം തങ്ങൾ തന്നെ തകർത്തതാണെന്നാണ് ഐആര്‍ജിസിയുടെ വാദം

Update: 2026-03-13 14:39 GMT

വാഷിങ്ടണ്‍: ഇറാഖിന് മുകളിൽ തകർന്നുവീണ യുഎസ് സൈനിക വിമാനം കെസി 135ൽ ഉണ്ടായിരുന്ന ആറുപേരിൽ 4 പേർ മരിച്ചതായി യു.എസ് തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. ഇറാനെതിരായ ഓപ്പറേഷൻ എപിക് ഫ്യൂറി സൈനിക നീക്കത്തിന്റെ ഭാഗമായ സൈനിക വിമാനമാണ് തകർന്നത്. എന്നാല്‍ വിമാനം തകർന്നത് ആക്രമണത്തിൽ അല്ലെന്ന യുഎസ് സെൻട്രൽ കമാൻഡിന്റെ വാദം തള്ളി ഇറാൻ രംഗത്തെത്തി. യുഎസ് വിമാനം തങ്ങൾ തന്നെ തകർത്തതാണെന്നാണ് ഐആര്‍ജിസിയുടെ വാദം. 

അതേസമയം ചില്ലറക്കാരനല്ല കെസി 135. വര്‍ഷങ്ങളുടെ പാരമ്പര്യം ഉള്ള ഈ വിമാനം യുഎസിന്റെ വിശ്വസ്ത ഉപകരണമായാണ് കണക്കാക്കുന്നത്. യുഎസ് വ്യോമസേനയുടെ ഒരു പ്രധാന വിമാനമാണ് കെസി-135 സ്ട്രാറ്റോടാങ്കർ. മറ്റ് വിമാനങ്ങൾക്ക് പറക്കുന്നതിനിടയിൽ ഇന്ധനം നിറയ്ക്കുന്നതിനാണ് കെസി-135 സ്ട്രാറ്റോടാങ്കറിനെ പ്രധാനമായും ഉപയോഗിക്കുന്നത്. ഇതോടെ വിമാനങ്ങള്‍ക്ക് കൂടുതൽ ദൂരം സഞ്ചരിക്കാനും നിലത്തിറങ്ങാതെ തന്നെ  ദൗത്യങ്ങളിൽ ഏർപ്പെടാനും കഴിയും. പരിക്കേറ്റവരെ മാറ്റുന്നതിനും നിരീക്ഷണ ദൗത്യങ്ങൾക്കുമായും  ഈ വിമാനം ഉപയോഗിക്കാറുണ്ട്.

Advertising
Advertising

ബോയിംഗ് 707 യാത്രാ വിമാനത്തിന്റെ അതേ രൂപകല്പനയെ അടിസ്ഥാനമാക്കി നിർമ്മിച്ച ഈ ടാങ്കർ വിമാനം, 60 വർഷത്തിലേറെയായി സേവനരംഗത്തുണ്ട്. യുഎസ് എയർഫോഴ്സ്, നേവി, മറൈൻ കോർപ്സ് എന്നിവയ്ക്കും സഖ്യകക്ഷികളുടെ വിമാനങ്ങൾക്കും സേവനം നല്‍കുന്നു. അതേസമയം  അടുത്ത തലമുറ കെസി-46എ പെഗാസസ് ടാങ്കറുകൾ സജ്ജമാകുന്നതോടെ പഴക്കമേറിയ ഈ വിമാനങ്ങളെ ഘട്ടംഘട്ടമായി ഒഴിവാക്കാൻ തീരുമാനിച്ചിരിക്കുകയായിരുന്നു. 

ഈ വിമാനങ്ങളിൽ അവസാനത്തേത് നിർമ്മിച്ചത് 1960കളിലായിരുന്നുവെന്നാണ് ദക്ഷിണ കൊറിയയിലെ അസാൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പോളിസി സ്റ്റഡീസിലെ സുരക്ഷാ വിദഗ്ധനായ യാങ് ഉക് പറയുന്നത്. കെസി-46എ യിലേക്കുള്ള മാറ്റം പ്രതീക്ഷിച്ചതിലും സാവധാനത്തിലാണ് പുരോഗമിക്കുന്നതെന്നും അദ്ദേഹം പറയുന്നു. കഴിഞ്ഞ വർഷം വ്യോമസേനയുടെ പക്കൽ 376, KC-135 വിമാനങ്ങൾ ഉണ്ടായിരുന്നുവെന്നാണ് അമേരിക്കയിസെ കോൺഗ്രഷണൽ റിസർച്ച് സർവീസിൻ്റെ കണക്കുകള്‍ പറയുന്നത്. ഇതിൽ 151 എണ്ണം സജീവ സേവനത്തിലും163 എണ്ണം എയർ നാഷണൽ ഗാർഡിലും, 62 എണ്ണം എയർഫോഴ്സ് റിസർവിലുമാണ്. 

മൂന്നു പേരാണ്  KC-135 ക്രൂവിൽ പൊതുവെ ഉണ്ടാവുക. പൈലറ്റ്, കോ-പൈലറ്റ്, ബൂം ഓപ്പറേറ്റർ  എന്നിവരാണവർ. മെഡിക്കലുമായി ബന്ധപ്പെട്ട ഒഴിപ്പിക്കൽ ദൗത്യങ്ങളിൽ നഴ്സുമാരെയും മെഡിക്കൽ ടെക്നീഷ്യൻമാരെയും അധികമായി ഉൾപ്പെടുത്താറുമുണ്ട്. ചില KC-135 വിമാനങ്ങൾക്ക് അവയുടെ ചിറകുകളിലുള്ള പോഡുകൾ ഉപയോഗിച്ചും മറ്റ് വിമാനങ്ങളിൽ ഇന്ധനം നിറയ്ക്കാൻ സാധിക്കും. ഇറാൻ യുദ്ധം നീണ്ടുപോവുകയാണെങ്കിൽ ഇന്ധനം നിറയ്ക്കുന്ന ടാങ്കറുകൾ യു.എസിന് ആവശ്യമാണെന്നും പറയപ്പെടുന്നു.  

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

By - റിഷാദ് അലി

Similar News