ചൈനയിലെ റെസ്റ്റോറന്‍റില്‍ പാചകവാതക ചോര്‍ച്ചയ്ക്ക് പിന്നാലെ പൊട്ടിത്തെറി; 31 മരണം
ബാര്‍ബിക്യൂ റെസ്റ്റോറന്റിലാണ് പൊട്ടിത്തെറിയുണ്ടായത്
ബീജിങ്: ചൈനയിലെ റെസ്റ്റോറന്‍റില്‍ പാചകവാതക ഗ്യാസ് ടാങ്ക് പൊട്ടിത്തെറിച്ച് 31 പേര്‍ മരിച്ചു. പരിക്കേറ്റ ഏഴു പേര്‍ ചികിത്സയിലാണ്.
വടക്കുപടിഞ്ഞാറന്‍ ചൈനയിലെ യിഞ്ചുവാനിലാണ് സംഭവം. ബാര്‍ബിക്യൂ റെസ്റ്റോറന്റിലാണ് പൊട്ടിത്തെറിയുണ്ടായത്. ഡ്രാഗണ്‍ ബോട്ട് ഫെസ്റ്റിവലിന് മുന്‍പായിരുന്നു അപകടം. ഫെസ്റ്റിവലിനായി തയ്യാറെടുപ്പിനായി ആളുകൾ തടിച്ചുകൂടിയപ്പോഴാണ് പൊട്ടിത്തെറിയുണ്ടായത്. ഇത് അപകടത്തിന്‍റെ വ്യാപ്തി വര്‍ധിപ്പിച്ചു.
പാചകവാതക ചോര്‍ച്ചയാണ് പൊട്ടിത്തെറിക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഉടന്‍ തന്നെ നൂറോളം അഗ്നിശമന സേനാംഗങ്ങള്‍ സ്ഥലത്തെത്തി തീ അണച്ചു. രക്ഷാപ്രവര്‍ത്തനം മണിക്കൂറുകള്‍ നീണ്ടു. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിന് സുരക്ഷാ മേൽനോട്ടവും മാനേജ്‌മെന്റും ശക്തിപ്പെടുത്തണമെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ആവശ്യപ്പെട്ടു.
Summary- A gas explosion in China's northwestern Ningxia region killed 31 people on Wednesday night, State news agency Xinhua reported