സ്വിറ്റ്‌സര്‍ലൻഡിൽ ന്യൂഇയര്‍ പാര്‍ട്ടിക്കിടെ തീപിടിത്തം; 40 പേര്‍ വെന്തുമരിച്ചു

ക്രാൻസ് മൊണ്ടാനയിലെ ന്യൂഇയർ പാർട്ടിക്കിടെ ഇന്ന് പുലർച്ചെ ഒന്നരയ്ക്കാണ് അപകടമുണ്ടായതെന്ന് പൊലീസ് പറഞ്ഞു

Update: 2026-01-01 13:12 GMT

ജനീവ: സ്വിറ്റ്‌സര്‍ലൻഡില്‍ ന്യൂഇയര്‍ പാര്‍ട്ടിക്കിടെയുണ്ടായ തീപിടിത്തത്തില്‍ 40 പേര്‍ക്ക് ദാരുണാന്ത്യം. നൂറിലധികം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. സ്വിറ്റ്‌സര്‍ലാന്റിലെ ക്രാന്‍സ് മൊണ്ടാനയില്‍ നടന്ന ന്യൂഇയര്‍ പാര്‍ട്ടിക്കിടെ ഇന്ന് പുലര്‍ച്ചെയാണ് അപകടമുണ്ടായതെന്ന് പൊലീസ് പറഞ്ഞു.

അപ്രതീക്ഷിതമായുണ്ടായ തീപിടിത്തത്തില്‍ 12ഓളം പേര്‍ തല്‍ക്ഷണം മരിച്ചുവെന്നും 100ലധികം ആളുകള്‍ക്ക് പരിക്കേറ്റതായും സെക്യൂരിറ്റി ജീവനക്കാരന്‍ പറഞ്ഞു. സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്ന തരത്തില്‍ തീവ്രവാദ ആക്രമണമല്ല സംഭവിച്ചതെന്നും സാങ്കേതിക തകരാറിനെതുടര്‍ന്നുണ്ടായ അഗ്നിബാധയാണ് അപകടകാരണമെന്നും പൊലീസ് വ്യക്തമാക്കി. 

'നൂറിലേറെ പേരാണ് ഹോട്ടലിലുണ്ടായിരുന്നത്. പരിക്കേറ്റവരില്‍ അധികവും ടൂറിസ്റ്റുകളാണ്. അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിദേശികള്‍ ധാരാളമുള്ളതിനാല്‍ തന്നെ മുന്നോട്ടുള്ള അന്വേഷണം അല്‍പം ബുദ്ധിമുട്ടായിരിക്കും'. പൊലീസ് കൂട്ടിച്ചേര്‍ത്തു.

Tags:    

Writer - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

Editor - അൻഫസ് കൊണ്ടോട്ടി

By - അൻഫസ് കൊണ്ടോട്ടി

Similar News