കാനഡയിൽ 50 ലക്ഷം തേനീച്ചകളടങ്ങുന്ന കൂടുകൾ റോഡിൽ തെറിച്ചുവീണു; പ്രദേശമാകെ വളഞ്ഞ് തേനീച്ചകള്‍

തേനീച്ചകളെ നീക്കുന്നതിനിടെ നിരവധി പേർക്ക് കുത്തേറ്റു

Update: 2023-08-31 05:49 GMT
Editor : ലിസി. പി | By : Web Desk

ടൊറന്റോ: കാനഡയിൽ 50 ലക്ഷം തേനീച്ചകടങ്ങിയ കൂടുകൾ റോഡിൽ തെന്നിവീണു. തേനീച്ചക്കൂടുകൾ ട്രക്കിൽ കയറ്റിക്കൊണ്ടുപോകുമ്പോൾ അവയുടെ കെട്ടുകൾ അഴിഞ്ഞ് റോഡിലേക്ക് വീഴുകയായിരുന്നെന്നാണ് റിപ്പോർട്ട്.

പ്രാദേശിക സമയം 6:15 ഓടെ ഫോൺ കോൾ ലഭിച്ചപ്പോഴാണ് വിവരം അറിയുന്നതെന്ന് ഹാൾട്ടൺ റീജിയണൽ പൊലീസ് പറഞ്ഞു.തുടർന്ന് പൊലീസ് സ്ഥലത്തെത്തുകയും അതുവഴി പോകുന്ന വാഹനങ്ങളിലുള്ളവരോട് ഗ്ലാസുകൾ അടച്ചിടാനും പ്രദേശത്തേക്ക് ആരും വരരുതെന്നും മുന്നറിയിപ്പ് നൽകി. ഒരു മണിക്കൂർ ടൊറന്റോ ഭാഗത്തേക്ക് ആരും വരരുതെന്നും ആ പ്രദേശത്തുള്ളവർ വീട്ടിൽനിന്നോ കെട്ടിടത്തിൽ നിന്നോ പുറത്തിറങ്ങരുതെന്നും കാണിച്ച് പൊലീസ് സോഷ്യൽമീഡിയയിലും മുന്നറിയിപ്പ് നൽകി.

Advertising
Advertising

തുടർന്ന് സമീപപ്രദേശത്തെ തേനീച്ച വളർത്തുകാരുടെ സഹായവും പൊലീസ് തേടി. ഏഴിലധികം തേനീച്ച വളർത്തുന്നവരെത്തിയാണ് തേനീച്ചയെ പ്രദേശത്ത് നിന്ന് നീക്കം ചെയ്തത്. മണിക്കൂറുകൾ നീണ്ടുനിന്ന ശ്രമത്തിനൊടുവിലാണ് ഭൂരിഭാഗം തേനീച്ചകളെ നീക്കം ചെയ്തത്. തേനീച്ചകളെ നീക്കുന്നതിനിടെ നിരവധി പേർക്ക് കുത്തേൽക്കുകയും ചെയ്തു.

ടൊറന്റോയുടെ പടിഞ്ഞാറ് ഒന്റാറിയോയിലെ ബർലിംഗ്ടണിലെ ഡുണ്ടാസ് സ്ട്രീറ്റിന് വടക്കുള്ള ഗൾഫ് ലൈനിലേക്ക് പോകുമ്പോഴാണ് അപകടം നടന്നത്. തേനീച്ചകൾ പ്രദേശത്താകെ വ്യാപിച്ചിരുന്നതായി കോൺസ്റ്റബിൾ റയാൻ ആൻഡേഴ്‌സൺ പറഞ്ഞു. സമീപത്തെ കാറുകളിലും വൈദ്യുതി പോസ്റ്റുകളിലും മറ്റും തേനീച്ചകൾ കൂട്ടമായി നിൽക്കുന്നുണ്ടായിരുന്നു. ട്രക്കിന്റെ മുൻവശത്തും ആയിരത്തിലധികം തേനീച്ചകൾ ഉണ്ടായിരുന്നെന്നും പൊലീസ് പറയുന്നു.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News