ഇന്ത്യക്കാരിയെ കരീബിയന്‍ ക്രൂയിസ് കപ്പലിൽ നിന്ന് കാണാതായി; ദുരൂഹത ആരോപിച്ച് കുടുംബം

ഭർത്താവായ ജാകേഷ് സഹാനിക്കൊപ്പം അവധി ആഘോഷിക്കാൻ പോയതായിരുന്നു റീത്ത

Update: 2023-08-02 02:35 GMT
Editor : ലിസി. പി | By : Web Desk

ന്യൂഡൽഹി: സിംഗപ്പൂർ ക്രൂയിസിൽ നിന്ന്  ഇന്ത്യക്കാരിയെ കാണാതായതായി പരാതി. ഭർത്താവിനൊപ്പം യാത്ര ചെയ്യുകയായിരുന്നു റീത്ത സഹാനി (64)യുവതിയാണ് കരീബിയൻ കപ്പലിൽ നിന്നും ചാടിയത്. അതേസമയം, മരണത്തിൽ ദുരൂഹതയുണ്ടെന്നാരോപിച്ച് കുടുംബം രംഗത്തെത്തി.

സംഭവത്തെക്കുറിച്ച് ക്രൂയിസ് കമ്പനി കൃത്യമായ വിവരങ്ങൾ നൽകാതെ കൈ കഴുകുകയാണെന്ന് മരിച്ച സ്ത്രീയുടെ മകൻ ആരോപിച്ചു. മരണത്തിലെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് മകൻ അപൂർവ് സഹാനി പ്രധാനമന്ത്രിയുടെ ഓഫീസിലും വിദേശകാര്യ മന്ത്രാലയത്തിലും പരാതി നൽകിയിട്ടുണ്ട്.

ഭർത്താവായ ജാകേഷ് സഹാനിക്കൊപ്പം അവധി ആഘോഷിക്കാൻ പോയതായിരുന്നു റീത്ത. യാത്ര അവസാനിക്കാനിരിക്കെയാണ് റീത്തയെ കാണാതായത്. രാവിലെ എഴുന്നേറ്റപ്പോൾ റീത്തയെ കാണാനില്ലെന്നാണ് ഭർത്താവ് പറയുന്നത്. തുടർന്ന് ക്രൂയിസ് ജീവനക്കാരെ വിവരം അറിയിച്ചത്. അമ്മ കപ്പലിൽ നിന്ന് ചാടിയെന്നാണ് ക്രൂയിസ് ജീവനക്കാർ പറയുന്നത്. എന്നാൽ ഇതുമായി ബന്ധപ്പെട്ട ഒരു ദൃശ്യങ്ങളും കമ്പനി കാണിക്കാൻ തയ്യാറായില്ലെന്നും പരാതി പറയുന്നു. സംഭവത്തിൽ പിതാവിനെ നാലുമണിക്കൂറോളം ചോദ്യം ചെയ്‌തെന്നും മകൻ പറയുന്നു.

Advertising
Advertising

വിദേശകാര്യ മന്ത്രാലയം ഇടപെട്ടതിനെത്തുടർന്ന് മൃതദേഹത്തിനായി തിരച്ചിൽ നടത്തുന്ന ദൃശ്യങ്ങൾ ക്രൂയിസ് കമ്പനി പങ്കുവെച്ചെന്നും മകൻ പറയുന്നു.  ഇന്ത്യൻ ഹൈക്കമ്മീഷൻ കുടുംബവുമായി ബന്ധപ്പെട്ടെന്നും പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് സിംഗപ്പൂർ അധികൃതരുമായി കാര്യങ്ങൾ സംസാരിക്കുകയും ചെയ്തു.  കടലില്‍ ചാടിയ ഇന്ത്യന്‍ യുവതിക്കായി തിരച്ചില്‍ നടക്കുകയാണെന്ന്  മാരിടൈം ആൻഡ് പോർട്ട് അതോറിറ്റി ഓഫ് സിംഗപ്പൂർ ഔദ്യോഗികമായി പ്രതികരിച്ചു.


Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News