കോവിഡും ശീതകാല ഒളിമ്പിക്‌സും; സിയാനിന് പിന്നാലെ യുഷൗ നഗരവും അടച്ചിട്ട് ചൈന

1.1 ദശലക്ഷം ജനങ്ങളോട് നഗരം വിട്ടുപോകരുതെന്ന് നിർദേശം

Update: 2022-01-05 08:30 GMT
Editor : Lissy P | By : Web Desk
Advertising

കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ സെൻട്രൽ ഹെനാൻ പ്രവശ്യയിലെ യുഷൗ നഗരത്തിൽ ലോക് ഡൗൺ പ്രഖ്യാപിച്ച് ചൈന. അടുത്തമാസം നടക്കാനിരിക്കുന്ന ശൈത്യകാല ഒളിമ്പിക്‌സും ചാന്ദ്രപുതുവത്സര അവധിയും കണക്കിലെടുത്താണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. ഇവിടുത്തെ 1.1 ദശലക്ഷം ജനങ്ങളോട് നഗരം വിട്ടുപോകരുതെന്നും ഉത്തരവിട്ടിട്ടുണ്ട്. ഉറവിടം വ്യക്തമല്ലാത്ത കോവിഡ് കേസുകൾ വർധിക്കുന്നതാണ് നഗരം അടിയന്തരമായി അടച്ചിടുന്നത്.

നഗരത്തിൽ ക്വാറൻൈയിനുമാത്രമായി 5000 ത്തോളം മുറികളാണ് തയാറാക്കുന്നത്. ഹെനാന്റെ പ്രവശ്യതലസ്ഥാനമായ ഷെങ്ഷൗവിൽ നിന്ന് അധികാരികളുടെ അനുമതിയില്ലാതെ നഗരം വിടരുതെന്നും നിർദേശം നൽകിയിട്ടുണ്ട്. നഗരത്തിന്റെ മറ്റ് ഭാഗങ്ങളിൽ താമസിക്കുന്നവർ  അത്യാവശ്യമില്ലാതെ ഷെങ്ഷൗവിലേക്ക് പ്രവേശിക്കുന്നതും വിലക്കിയിട്ടുണ്ട്. കഴിഞ്ഞ രണ്ടാഴ്ചയായി ചൈനയിലെ വടക്കുപടിഞ്ഞാറൻ നഗരമായ സിയാൻ ലോക്ഡൗണിലാണ്. 13 മില്യൻ ജനങ്ങൾ താമസിക്കുന്ന ഇവിടെ ലോക് ഡൗണിന് ശേഷം കോവിഡ് കേസുകൾ ഗണ്യമായി കുറഞ്ഞിട്ടുണ്ടെന്നാണ് അധികൃതർ പറയുന്നത്.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News