മൂന്നു മാസം ബഹിരാകാശത്ത്! ചൈനീസ് സംഘം ഭൂമിയില്‍ തിരിച്ചെത്തി

ഭൂമിയില്‍ നിന്നും 380 കിലോമീറ്റര്‍ അകലെ ചൈനയുടെ ബഹിരാകാശ നിലയമായ ടിയാന്‍ഹി മൊഡ്യൂളില്‍ 90 ദിവസം ചിലവഴിച്ചതിന് ശേഷമാണ് ഇവര്‍ തിരിച്ചെത്തിയത്

Update: 2021-09-17 14:53 GMT
Editor : Nisri MK | By : Web Desk
Advertising

ചൈനയുടെ ദൈര്‍ഘ്യമേറിയ ബഹിരാകാശ ദൗത്യം പൂര്‍ത്തീകരിച്ച് മൂവര്‍ സംഘം ഭൂമിയില്‍ തിരിച്ചെത്തി. ഭൂമിയില്‍ നിന്നും 380 കിലോമീറ്റര്‍ അകലെ ചൈനയുടെ ബഹിരാകാശ നിലയമായ ടിയാന്‍ഹി മൊഡ്യൂളില്‍ 90 ദിവസം ചെലവഴിച്ചതിനുശേഷമാണ് ഇവര്‍ തിരിച്ചെത്തിയത്.

നീ ഹെയ്‌ഷെങ്, ലിയു ബൊമെങ്, ടാങ് ഹോന്‍ബോ എന്നിവര്‍ ജൂണ്‍ 17നാണ് ഷെന്‍സോ-12 എന്ന ബഹിരാകാശ പേടകത്തില്‍ യാത്ര തിരിച്ചത്. മൂന്നു മാസത്തെ ബഹിരാകാശദൗത്യം പൂര്‍ത്തിയാക്കി സംഘം ഇന്ന് മംഗോളിയയിലെ ഗോപി മരുഭൂമിയില്‍ തിരിച്ചിറങ്ങി. പര്യവേക്ഷണവിവരങ്ങള്‍ ശൂന്യാകാശത്തുനിന്ന് ഭൂമിയിലേയ്ക്ക് അയച്ചും മണിക്കൂറുകളോളം ബഹിരാകാശത്തിലൂടെ നടന്നും മൂവര്‍ സംഘം വിവിധ ദൗത്യങ്ങളാണ് പൂര്‍ത്തീകരിച്ചത്. നിലയത്തില്‍ മൂവര്‍ക്കും പ്രത്യേകമായി താമസസൗകര്യങ്ങളും വ്യായാമ സ്ഥലങ്ങളും ഒരുക്കിയിരുന്നു.

സമീപകാലത്തായി ബഹിരാകാശ രംഗത്ത് ചൈന വന്‍കുതിച്ചുചാട്ടമാണ് നടത്തുന്നത്. 2019ല്‍ ചന്ദ്രനിലേക്ക് റോബോട്ട് റോവറിനെ അയച്ച ആദ്യ രാജ്യം എന്ന നേട്ടം ചൈന സ്വന്തമാക്കിയിരുന്നു. റഷ്യ, കാനഡ, ജപ്പാന്‍, യൂറോപ്യന്‍ യൂനിയന്‍ എന്നിവ ബഹിരാകാശ ദൗത്യങ്ങളില്‍ സഹകരിക്കില്ലെന്ന് അറിയിച്ചതിനെ തുടര്‍ന്ന് ചൈന സ്വന്തമായി ബഹിരാകാശ നിലയം നിര്‍മ്മിക്കുകയും പരീക്ഷണങ്ങളുമായി മുന്നോട്ടുപോകുകയുമായിരുന്നു.

Tags:    

Writer - Nisri MK

contributor

Editor - Nisri MK

contributor

By - Web Desk

contributor

Similar News