ഡാമന്‍ ഗാല്‍ഗട്ടിന് ബുക്കര്‍ പുരസ്കാരം

'ദി പ്രോമിസ്' എന്ന നോവലിനാണ് അംഗീകാരം. സൗത്ത് ആഫ്രിക്കയില്‍ നിന്ന് ബുക്കര്‍ പുരസ്കാരം നേടുന്ന മൂന്നാമത്തെ വ്യക്തി കൂടിയാണ് ഇദ്ദേഹം

Update: 2021-11-04 01:39 GMT
Editor : Nisri MK | By : Web Desk
Advertising

ദക്ഷിണാഫ്രിക്കന്‍ സാഹിത്യകാരനും നാടകകൃത്തുമായ ഡാമന്‍ ഗാല്‍ഗട്ടിന് (57) ഈ വർഷത്തെ ബുക്കര്‍ പുരസ്കാരം. 'ദി പ്രോമിസ്' എന്ന നോവലിനാണ് അംഗീകാരം. മൂന്നാമത്തെ ശുപാര്‍ശയിലാണ് ഗാല്‍ഗട്ടിന് പുരസ്കാരം ലഭിക്കുന്നത്. സൗത്ത് ആഫ്രിക്കയില്‍ നിന്ന് ബുക്കര്‍ പുരസ്കാരം നേടുന്ന മൂന്നാമത്തെ വ്യക്തി കൂടിയാണ് ഇദ്ദേഹം.

പ്രിട്ടോറിയയിലെ ഒരു ബ്രിട്ടീഷ് കുടുംബത്തോടൊപ്പം കഴിയുന്ന ആഫ്രിക്കൻ വംശജയായ ജോലിക്കാരിയുടെ ജീവിതമാണ് നോവൽ പറയുന്നത്. ജീവിതത്തിലെ പ്രതീക്ഷകളുടെയും വഞ്ചനയുടെയും അധ്യായങ്ങൾ ഡാമന്‍ ഗാല്‍ഗട്ട് നോവലിലൂടെ വരച്ചിടുന്നു. 

ശ്രീലങ്കൻ എഴുത്തുകാരനായ അനുക് അരുദ്പ്രഗാശം ഉൾപ്പെടെ അഞ്ചുപേരെ പിന്തള്ളിയാണ്‌ ദാമൺ 50000 പൗണ്ട്‌ (ഏകദേശം 50 ലക്ഷം രൂപ) സമ്മാനത്തുകയുള്ള അവാർഡ്‌ നേടിയത്‌. ഇതിനു മുൻപ് രണ്ട്‌ തവണ ഡാമന്‍ ബുക്കർ ചുരുക്കപ്പട്ടികയിൽ ഇടം പിടിച്ചിരുന്നു.

Tags:    

Writer - Nisri MK

contributor

Editor - Nisri MK

contributor

By - Web Desk

contributor

Similar News