'ക്യൂട്ട് ആന്റ് സ്വീറ്റ് കപ്പിൾ'; ഹൃദയം കവർന്ന് ചൈനയിലെ പ്രായമേറിയ ദമ്പതികളുടെ 90ാം വിവാഹ വാർഷിക വീഡിയോ

ഭർത്താവിന് 109 വയസും ഭാര്യക്ക് 108 വയസുമുണ്ട്

Update: 2022-03-13 10:34 GMT
Editor : ലിസി. പി | By : Web Desk

വിവാഹങ്ങൾ സ്വർഗത്തിൽ വെച്ചാണ് നിശ്ചയിക്കുന്നതെന്നാണ് പൊതുവെ പറയാറ്.. ഒരേ മനസോടെ ജീവിതകാലം മുഴുവൻ ഒരുമിച്ച് കഴിയുന്നവർക്ക് ഒരുപാട് ഓർമകളുണ്ടാകും. അത്തരം ഓർമകളിലേക്ക് മനസിനെ കൊണ്ടുപോകുന്ന ഒരു ദമ്പതികളുടെ വിവാഹ വാർഷിക വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. മേയ്ഡ് ഫോർ ഈച്ച് അദർ' എന്നൊക്കെ വെറുതെ പറയുന്നതല്ല.

പത്തോ ഇരുപതോ വർഷമല്ല, നീണ്ട 90 വർഷത്തിന്റെ സ്‌നേഹം മുഴുവൻ ആ വീഡിയോയിലുണ്ട്. അതുമാത്രമല്ല, ഇവർ ചൈനയിലെ തന്നെ പ്രായം കൂടിയ ദമ്പതികളാണ്. ഭർത്താവിന് 109 വയസും ഭാര്യക്ക് 108 വയസുമുണ്ട്. ഇരുവരുടെയും 90  ാം വിവാഹവാർഷികാഘോഷവേളയിലെടുത്ത വീഡിയോയാണിത്.

Advertising
Advertising

വിവാഹ വേഷത്തിലാണ് രണ്ടുപേരും പ്രത്യക്ഷപ്പെടുന്നത്. വെള്ള ഗൗണിൽ അതീവ സുന്ദരിയായി 'മുത്തശ്ശി'യെത്തിയപ്പോൾ കറുപ്പ് സ്യൂട്ടിലാണ് മുത്തശ്ശൻ എത്തുന്നത്. കൈകൾ കോർത്ത് ഈ ദമ്പതികൾ ഫോട്ടോക്ക് പോസ് ചെയ്യുന്നതും വീഡിയോയിൽ കാണാം. ഏതായാലും ഈ വീഡിയോ സോഷ്യൽ മീഡിയോയിൽ നിമിഷ നേരം കൊണ്ടാണ് വൈറലായത്. 'ഗുഡ് ന്യൂസ് മൂവ്‌മെന്റ് 'എന്ന ഇൻസ്റ്റഗ്രാം പേജിലാണ് ഈ വീഡിയോ പങ്കുവെച്ചത്. ആറുമണിക്കൂറിനുള്ളിൽ അഞ്ച് ലക്ഷത്തിലധികം പേരാണ് ഈ ക്യൂട്ട് വീഡിയോ കണ്ടത്. ഏറെ ഹൃദയസ്പർശിയായ കമന്റുകളാണ് ഈ വീഡിയോക്ക് താഴെ നിറയുന്നത്. 39,024   പേരാണ് ഈ വീഡിയോയില്‍ കമന്‍റ് ചെയ്തിട്ടുള്ളത്.

'ഈ വീഡിയോ കാണുന്നവരുടെ കണ്ണു നിറയാൻ സാധ്യത കൂടുതലാണ്' എന്ന് ഒരാൾ കമന്റു ചെയ്തു. 'അവിശ്വസനീയവും സുന്ദരമായ കാഴ്ച..എനിക്ക് പറയാൻ വാക്കുകളില്ല' , മറ്റൊരാൾ കുറിച്ചു. ഇതുപോലെ ദീർഘകാലം സ്‌നേഹിക്കാൻ എല്ലാവർക്കും കഴിയട്ടെ, എനിക്കും വേണം ഇതുപോലൊരു പങ്കാളിയെ.. അങ്ങനെ പോകുന്നു ആ കമന്റുകൾ. ദമ്പതികളെ കുറിച്ചുള്ള കൂടൂതൽ വിവരങ്ങൾ ലഭ്യമായിട്ടില്ലെങ്കിലും പ്രായഭേദമന്യേ ഏവരുടെയും മനസ് നിറയ്ക്കുന്ന  വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായി കൊണ്ടിരിക്കുകയാണ്.


Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News