അമ്മയെക്കുറിച്ച് പരാതിപ്പെടാന്‍ മുത്തശ്ശിയുടെ വീട്ടിലേക്ക് 11കാരന്‍ സൈക്കിള്‍ ചവിട്ടിയത് 130 കി.മീ

സൗത്ത് ചൈന മോണിംഗ് പോസ്റ്റാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്

Update: 2023-04-12 04:49 GMT

പ്രതീകാത്മക ചിത്രം

ബെയ്ജിംഗ്: സ്വന്തം അമ്മയെക്കുറിച്ച് പരാതിപ്പെടാന്‍ മുത്തശ്ശിയുടെ വീട്ടിലെത്താന്‍ 11കാരന്‍ സൈക്കിള്‍ ചവിട്ടിയത് 130 കിലോമീറ്റര്‍. ചൈനയിലാണ് ഈ കൗതുകകരമായ സംഭവം നടന്നത്. സൗത്ത് ചൈന മോണിംഗ് പോസ്റ്റാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഇത്രയും ദൂരം സൈക്കിള്‍ ചവിട്ടിയ കുട്ടി ക്ഷീണിതനാവുകയും വഴിയാത്രക്കാർ ഒരു എക്സ്പ്രസ് വേ ടണലിൽ ഒറ്റയ്ക്ക് കണ്ടെത്തുകയായിരുന്നുവെന്ന് പ്രാദേശിക മാധ്യമമായ മെയിലിഷെജിയാങ് റിപ്പോർട്ട് ചെയ്തു.


വിവരം അറിഞ്ഞ് കുട്ടിയെ കൊണ്ടുപോകാനെത്തിയ പൊലീസ് ഉദ്യോഗസ്ഥരും അസാധാരണ സാഹസികത അറിഞ്ഞ് അമ്പരന്നു.അമ്മയുമായി വഴക്കിട്ട കുട്ടി അസ്വസ്ഥനായിരുന്നു. തുടര്‍ന്ന് അമ്മയെക്കുറിച്ച് പരാതിപ്പെടാനായി ഷെജിയാങ്ങിലെ മെജിയാങ്ങിൽ സ്ഥിതി ചെയ്യുന്ന മുത്തശ്ശിയുടെ വീട്ടിലേക്ക് സൈക്കിളില്‍ പോകാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ ഈ യാത്രക്കിടെ പല തവണ കുട്ടിക്ക് വഴിതെറ്റി.മണിക്കൂറുകള്‍ അങ്ങനെ നഷ്ടമായി. ലക്ഷ്യസ്ഥാനത്ത് എത്തുന്നതിനു മുന്‍പ് തന്നെ കുട്ടി അവശനാവുകയും ചെയ്തു. വഴിയാത്രക്കാര്‍ കുട്ടിയെ കണ്ടെത്തിയ സ്ഥലത്തു നിന്നും മുത്തശ്ശിയുടെ വീട്ടിലെത്താന്‍ ഇനിയും ഒരു മണിക്കൂര്‍ വേണ്ടിയിരുന്നു. വീട്ടിൽ നിന്ന് കൊണ്ടുവന്ന റൊട്ടിയും വെള്ളവും കഴിച്ചാണ് രാത്രി കഴിച്ചുകൂട്ടിയത്.

Advertising
Advertising

തുടർന്ന് കുട്ടിയെ അടുത്തുള്ള പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ക്ഷീണം കാരണം നടക്കാൻ കഴിയാത്തതിനാൽ ഉദ്യോഗസ്ഥർ കാറിലാണ് കൊണ്ടുപോയത്. വൈകിട്ട് മാതാപിതാക്കളും മുത്തശ്ശിയും ചേര്‍ന്ന് അവനെ കൂട്ടിക്കൊണ്ടുപോയി. മുത്തശ്ശിയുടെ വീട്ടിലേക്ക് പോകുമമെന്ന് കുട്ടി ഭീഷണിപ്പെടുത്തിയിരുന്നതായും എന്നാല്‍ വെറുതെ പറയുന്നതാണെന്നാണ് വിചാരിച്ചതെന്നും 11കാരന്‍റെ മാതാവ് പറഞ്ഞു.


 

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News