ഫേസ്ബുക്ക് നോക്കിയാൽ അടിക്കാൻ ജോലിക്കാരിയെ നിയമിച്ച് കമ്പനിയുടമ; പ്രതികരണവുമായി ഇലോൺ മസ്‌ക്

ഫേസ്ബുക്ക് തുറന്നാൽ അടിക്കാനായി കാരാ എന്ന യുവതിയെ മണിക്കൂറിന് എട്ടു ഡോളർ കൂലി നൽകി നിയമിക്കുകയായിരുന്നു. ഈ നീക്കം ഫലം കാണുകയും ഉത്പാദന ക്ഷമത 98 ശതമാനമായി വർധിക്കുകയും ചെയ്തു

Update: 2021-11-12 14:21 GMT

ഫേസ്ബുക്ക് നോക്കിയാൽ തന്നെ അടിക്കാൻ ജോലിക്കാരിയെ വെച്ച കമ്പനി ഉടമയുടെ നടപടിയിൽ പ്രതികരണവുമായി ലോകത്തെ വലിയ ധനാഢ്യരിലൊരാളായ ഇലോൺ മസ്‌ക്. വയറബിൾ ഉപകരണ കമ്പനിയായ പാവ്‌ലോക് സ്ഥാപകനും സി.ഇ.ഒയുമായ ഇന്ത്യൻ അമേരിക്കൻ മനീഷ് സേഥിയുടെ നീക്കത്തിലാണ് മസ്‌കിന്റെ പ്രതികരണം. ഫേസ്ബുക്ക് നോക്കിയാൽ തന്നെ തല്ലാൻ ഇദ്ദേഹം ജോലിക്കാരിയെ നിർത്തിയത് അവരുടെ പടം സഹിതം ഫേസ്ബുക്കിൽ പ്രചരിച്ചിരുന്നു. എന്നാൽ പോസ്റ്റ് ട്വിറ്ററിൽ എത്തിയതോടെയാണ് ഇലോൺ മസ്‌കിന്റെ ശ്രദ്ധയിൽപ്പെട്ടത്. ഇദ്ദേഹം രണ്ടു ഫയർ ഇമോജികളുമായി ട്വീറ്റിനോട് പ്രതികരിക്കുകയായിരുന്നു. മസ്‌കിന്റെ ഇടപെടലിന് മറുപടിയുമായി സേഥിയുമെത്തി. ഇതാണ് തനിക്ക് ലഭിച്ച ഏറ്റവും വലിയ നേട്ടമെന്നും അദ്ദേഹം പറഞ്ഞു.

Advertising
Advertising

2012 ലാണ് സേതി ഉത്പാദനക്ഷമത വർധിപ്പിക്കുന്നതിന്റെ ഭാഗമായി ഫേസ്ബുക്ക് ഉപയോഗം നിയന്ത്രിക്കാൻ തീരുമാനിച്ചത്. ഫേസ്ബുക്ക് തുറന്നാൽ അടിക്കാനായി കാരാ എന്ന യുവതിയെ മണിക്കൂറിന് എട്ടു ഡോളർ കൂലി നൽകി നിയമിക്കുകയായിരുന്നു. ഈ നീക്കം ഫലം കാണുകയും ഉത്പാദന ക്ഷമത 98 ശതമാനമായി വർധിക്കുകയും ചെയ്തു.

ടെസ്ലയുടെയും സ്പേസ് എക്സിന്റെയും സിഇഒ എന്ന നിലയിൽ എലോൺ മസ്‌ക് ഉത്പാദനക്ഷമത നിലനിർത്തുന്നതിൽ ജാഗ്രത പുലർത്തുന്നയാളാണ്. ഈ കമ്പനികളുടെ മികച്ച പ്രവർത്തനം ഇദ്ദേഹത്തെ ലോകത്തിലെ ഏറ്റവും വലിയ ധനികന്മാരിൽ ഒരാളായി മാറ്റിയിരിക്കുകയുമാണ്.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News