കോസ്റ്ററിക്കയിൽ അടിയന്തര ലാൻഡിങ് നടത്തിയ കാർഗോ വിമാനം രണ്ടായി പിളർന്നു

ജർമൻ ലോജിസ്റ്റിക്‌സ് ഭീമൻമാരായ ഡിഎച്ച്എല്ലിന്റെ ഉടമസ്ഥതയിലുള്ളതാണ് വിമാനം. വിമാനത്തിൽ നിന്ന് പുക ഉയർന്നതിനെ തുടർന്നാണ് അടിയന്തര ലാൻഡിങ് നടത്തിയത്.

Update: 2022-04-08 03:16 GMT

സാൻജോസ്: കോസ്റ്ററിക്കയിലെ സാൻജോസ് വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് നടത്തിയ കാർഗോ വിമാനം രണ്ടായി പിളർന്നു. അപകടത്തെ തുടർന്ന് വിമാനത്താവളം താൽക്കാലികമായി അടച്ചു.

ജർമൻ ലോജിസ്റ്റിക്‌സ് ഭീമൻമാരായ ഡിഎച്ച്എല്ലിന്റെ ഉടമസ്ഥതയിലുള്ളതാണ് വിമാനം. വിമാനത്തിൽ നിന്ന് പുക ഉയർന്നതിനെ തുടർന്നാണ് അടിയന്തര ലാൻഡിങ് നടത്തിയത്. പൈലറ്റും സഹപൈലറ്റും മാത്രമാണ് വിമാനത്തിലുണ്ടായിരുന്നത്. ഇവർ സുരക്ഷിതരാണെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു.

ആരോഗ്യപ്രശ്‌നങ്ങളില്ലെങ്കിലും ഇവരെ നിരീക്ഷണത്തിനായി ആശുപത്രിയിലേക്ക് മാറ്റിയതായി റെഡ്‌ക്രോസ് വളണ്ടിയറായ ഗ്യുഡോ വാസ്‌കസ് പറഞ്ഞു. പ്രാദേശിക സമയം രാവിലെ 10.30 നാണ് സാൻജോസിന് പുറത്തുള്ള ജുവാൻ സാന്താമരിയ വിമാനത്താവളത്തിൽ നിന്ന് വിമാനം പറന്നുയർന്നത്. സാങ്കേതിക പ്രശ്‌നങ്ങളെ തുടർന്ന് 25 മിനിറ്റിനകം തിരിച്ചിറക്കുകയായിരുന്നു.

Advertising
Advertising


Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News