'ആദ്യം വെടിവെക്കും, ചോദ്യങ്ങളൊക്കെ പിന്നെ'; ഗ്രീന്‍ലാന്‍ഡ് അധിനിവേശത്തില്‍ യുഎസിന് ഡെന്മാര്‍ക്കിന്റെ മുന്നറിയിപ്പ്

നാറ്റോ അധീനതയിലുള്ള ഗ്രീന്‍ലാന്‍ഡ് പിടിച്ചെടുക്കാനുള്ള നീക്കങ്ങള്‍ക്ക് ട്രംപ് തുടക്കംകുറിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് ഡെന്മാര്‍ക്കിന്റെ പ്രസ്താവന

Update: 2026-01-09 02:32 GMT

കോപ്പന്‍ഹേഗം: ഗ്രീന്‍ലാന്‍ഡില്‍ അധിനിവേശത്തിനൊരുങ്ങിയാല്‍ കര്‍ശനമായ സൈനികനടപടിയുണ്ടാകുമെന്ന് യുഎസിന് ഡെന്മാര്‍ക്കിന്റെ മുന്നറിയിപ്പ്. അധിനിവേശക്കാര്‍ക്കെതിരെ ഉന്നതരുടെ അനുമതി കാത്തുനില്‍ക്കാതെ വെടിവെക്കണമെന്ന 1952 ലെ നിയമമനുസരിച്ചാണ് തീരുമാനമെടുക്കുകയെന്ന് ഡെന്മാര്‍ക്ക് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

ഡെന്മാര്‍ക്കിന്റെ തുടര്‍നടപടിയെ കുറിച്ചുള്ള ചോദ്യത്തിന് 1952ലെ നിയമം പ്രാബല്യത്തില്‍ തുടരുന്നുവെന്നാണ് മന്ത്രാലയത്തിന്റെ മറുപടി. നാറ്റോ അധീനതയിലുള്ള ഗ്രീന്‍ലാന്‍ഡ് പിടിച്ചെടുക്കാനുള്ള നീക്കങ്ങള്‍ക്ക് ട്രംപ് തുടക്കംകുറിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് ഡെന്മാര്‍ക്കിന്റെ പ്രസ്താവന. ആര്‍ട്ടിക്ക് ദ്വീപ് പിടിച്ചെടുക്കണമെന്ന തന്റെ ആഗ്രഹത്തിന് സൈനികനീക്കം മാത്രമാണ് ഉപാധിയെന്ന് ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു.

Advertising
Advertising

ഗ്രീന്‍ലാന്‍ഡ് പിടിച്ചെടുക്കുകയെന്നത് ദേശസുരക്ഷയ്ക്ക് പ്രധാനമാണെന്നാണ് പ്രസിഡന്റ് കരുതുന്നത്. ആര്‍ട്ടിക്ക് ദ്വീപ് പിടിച്ചെടുക്കുന്നതിന് അത് അനിവാര്യവുമാണ്. തീര്‍ച്ചയായും, ഇത്തരം വിഷയങ്ങള്‍ വരുമ്പോള്‍ കമാന്‍ഡര്‍ ഇന്‍ ചീഫിന്റെ പ്രഥമപരിണനയെന്നത് സൈന്യത്തെ ഉപയോഗിക്കലാവും. വൈറ്റ് ഹൗസ് സെക്രട്ടറി കരോലിന്‍ ലെവിറ്റ് പറഞ്ഞു.

എന്നാല്‍, യുഎസ് പ്രസിഡന്റും നേതാക്കളും ഗ്രീന്‍ലാന്‍ഡിലേക്ക് കണ്ണുവെച്ചിട്ടുണ്ടെങ്കിലും ദ്വീപ് വില്‍പ്പനക്കുള്ളതല്ലെന്നും ഒരു നീക്കത്തിന് മുതിര്‍ന്നാല്‍ മുന്നറിയിപ്പ് കൂടാതെ വെടിവെക്കുമെന്ന നിലപാടിലാണ് ഡെന്മാര്‍ക്ക്. നേരത്തെ, ഗ്രീന്‍ലാന്‍ഡിനും ഡെന്മാര്‍ക്കിനുമെതിരായ നീക്കത്തിനെതിരെ യൂറോപ്യന്‍ രാജ്യങ്ങളും യുഎസിനെതിരെ രംഗത്തെത്തിയിരുന്നു.

Tags:    

Writer - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

Editor - അൻഫസ് കൊണ്ടോട്ടി

By - അൻഫസ് കൊണ്ടോട്ടി

Similar News