ഇലോൺ മസ്കും ഭാര്യയും വേർപിരിയുന്നു; ഇല്ലാതാകുന്നത് മസ്കിൻ്റെ മൂന്നാമത്തെ വിവാഹ ജീവിതം

2012 ൽ ആദ്യ വിവാഹവും 2016 ൽ രണ്ടാം വിവാഹവും മസ്ക് വേർപ്പെടുത്തിയിരുന്നു.

Update: 2021-09-25 07:15 GMT
Editor : Midhun P | By : Web Desk

സ്പേസ് എക്സ് സ്ഥാപകൻ ഇലോൺ മസ്കും ഭാര്യയും കനേഡിയൻ ഗായികയുമായ ഗ്രൈംസും വേർപിരിഞ്ഞുവെന്ന് റിപ്പോർട്ട്. പേജ് സിക്സ് ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്. 2018 ലാണ് ഇരുവരും വിവാഹിതരായത്. ഒരു വയസുള്ള ആൺകുഞ്ഞും ഇവർക്കുണ്ട്.


താനും ഭാര്യയും നിലവിൽ വേർപിരിഞ്ഞാണ് ജീവിക്കുന്നത്.  പക്ഷേ തങ്ങൾ ഇപ്പോഴും നല്ല സുഹൃത്തുക്കളാണ്. മകന്റെ നല്ല ഭാവിക്ക് വേണ്ടി തങ്ങൾ നല്ല രക്ഷകർത്താക്കളായി തുടരുമെന്നും ഇലോൺ മസ്ക് പറഞ്ഞതായി പേജ് സിക്സ് റിപ്പോർട്ട് ചെയ്യുന്നു.

ഇലക്ട്രിക് വാഹനമായ ടെസ്‍ലയുടെ സ്ഥാപകൻ കൂടിയാണ് ഇലോൺ മസ്ക്. സ്പേസ് എക്സിന്റെയും, ടെസ്‍ലയുടെയും ഭാവി കാര്യങ്ങൾക്കു വേണ്ടി താൻ എപ്പോഴും യാത്രയിലായിരിക്കുമെന്നും ഗ്രൈംസ് ലോസ് എയ്ഞ്ചൽസിൽ തന്റെ കൂടെ അടുത്തടുത്ത മുറികളിലാണ് താമസമെന്നും ഇലോൺ കൂട്ടിച്ചേർത്തു.

Advertising
Advertising

പൊതുപരിപാടികളിൽ മസ്കും ഗ്രൈംസും ഒറ്റയ്ക്ക് എത്തിയിരുന്നത് മാധ്യമങ്ങൾ ചർച്ചയാക്കിയതിനു പിന്നാലെയാണ് വേർപിരിയുന്ന വാർത്തകൾ പുറത്തുവരുന്നത്.

2010 ലാണ് ഇലോൺ മസ്ക് ആദ്യമായി വിവാഹം കഴിക്കുന്നത്. ആദ്യ ബന്ധത്തിൽ അഞ്ച് കുട്ടികളുണ്ട്. എന്നാൽ 2012 ൽ വിവാഹ ബന്ധം വേർപ്പെടുത്തുകയായിരുന്നു. ശേഷം 2013 ൽ മറ്റൊരു വിവാഹം കഴിക്കുകയും 2016 ൽ വേർപിരിയുകയും ചെയ്തു.

Tags:    

Writer - Midhun P

contributor

Editor - Midhun P

contributor

By - Web Desk

contributor

Similar News