വില്‍പനക്കു വച്ച ഫ്ലാറ്റില്‍ അടുക്കളയില്ല; ഒളിഞ്ഞിരിക്കുന്ന അടുക്കള തിരഞ്ഞു സോഷ്യല്‍ മീഡിയ

എല്ലാ മുറികളും വസ്തുക്കളുമെല്ലാം ചിത്രത്തിലുണ്ട്

Update: 2021-10-23 06:23 GMT

ഒരു വീടോ ഫ്ലാറ്റോ ആണെങ്കില്‍ അടുക്കള ഉണ്ടായിരിക്കണം. വല്ലോം വച്ചുണ്ടാക്കി കഴിക്കണമെങ്കില്‍ അടുക്കളയില്ലാതെ പറ്റില്ലല്ലോ? അതു നോക്കിയാണ് നമ്മളെല്ലാവരും വീടും മറ്റും വാങ്ങുന്നത്. എന്നാല്‍ ലണ്ടനിലെ ചെല്‍സിയില്‍ ഒരു ഫ്ലാറ്റ് വില്‍പനക്കായി വച്ചപ്പോള്‍ അതില്‍ അടുക്കളയുണ്ടായിരുന്നില്ല. ഫ്ലാറ്റ് വില്‍പനക്കെന്ന പേരില്‍ പ്രസിദ്ധീകരിച്ച പരസ്യചിത്രത്തിലാണ് അടുക്കളയില്ലാത്തത്. എന്നാല്‍ ഫ്ലാറ്റില്‍ അടുക്കളയുണ്ടെന്നാണ് ഉടമസ്ഥന്‍ പറയുന്നത്.



എല്ലാ മുറികളും വസ്തുക്കളുമെല്ലാം ചിത്രത്തിലുണ്ട്. എന്നാൽ, വീടിന് വേണ്ട അത്യാവശ്യ കാര്യമായ അടുക്കള മാത്രം ചിത്രത്തിലില്ല. ചിത്രത്തിലെന്നല്ല, ആ ഫ്ലാറ്റിൽ അടുക്കളയേ കാണുന്നില്ല. ചെൽസിയിലെ കിംഗ്സ് റോഡിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ഈ അപ്പാർട്ട്മെന്‍റില്‍ ഒടുവിൽ ആകെ കണ്ടെത്താനാകുന്നത് വലിയൊരു ലൈബ്രറിയാണ്. എന്നാൽ, ഈ ലൈബ്രറിയിൽ അടുക്കി വെച്ചിരിക്കുന്ന തുകൽ പുസ്തകങ്ങൾ എടുക്കാൻ ശ്രമിച്ചാൽ ഫ്ലാറ്റിന്‍റെ ഒരു വലിയ രഹസ്യം മനസിലാകും. ഈ ലൈബ്രറിയാണ് ആ ഫ്ലാറ്റിലെ അടുക്കള.

Advertising
Advertising

റാക്കില്‍ അടുക്കിവച്ചിരിക്കുന്നത് പുസ്തകങ്ങളാണെന്ന് തോന്നുമെങ്കിലും യഥാര്‍ഥത്തില്‍ ബുക്കുകളല്ല ഇവ. ഒരു ഓപ്പൺ കിച്ചൻ മറയ്ക്കാനായുള്ള ബുദ്ധിപരമായ നിര്‍മിതിയാണ് ഈ ലൈബ്രറി. പുസ്തകങ്ങൾ എന്ന് തോന്നുന്ന വാർഡ്രോബ് ഡോറുകൾ തുറന്നാൽ അടുക്കള കാണാൻ സാധിക്കും. ഇതേ ഫ്ലാറ്റിൽ ഇതുപോലെ ഒളിഞ്ഞിരിക്കുന്ന ഒരു ബാത്‌റൂമും ഒരുക്കിയിട്ടുണ്ട്. ഒരു ബെഡ് റും മാത്രമുള്ള ഫ്ലാറ്റ് വാടകക്കും ലഭ്യമാണ്. ഒരാഴ്ചക്ക് 800 പൗണ്ടാണ് വാടക. വാടക കുറച്ചു കൂടുതലാണെങ്കിലും ആ പ്രദേശത്തെ അപേക്ഷിച്ച് പണം കുറവാണെന്നാണ് ഉടമസ്ഥന്‍റെ വാദം. 

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News