രണ്ടു വർഷത്തിലാദ്യമായി ചൈനയിൽ 1000 പേർക്ക് കോവിഡ്, ലോക്ഡൗൺ

ഈയാഴ്ച രാജ്യത്തെ പലയിടത്തും 1000ത്തിലേറെ പേർക്കാണ് രോഗം സ്ഥിരീകരിക്കുന്നത്. മൂന്നാഴ്ച മുമ്പ് കേവലം നൂറിൽ താഴെ ആളുകൾക്കാണ് അസുഖമുണ്ടായിരുന്നത്

Update: 2022-03-11 11:35 GMT
Advertising

രണ്ടു വർഷത്തിലാദ്യമായി 1000 പേർക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചതോടെ ലോക്ഡൗൺ ഏർപ്പെടുത്തി ചൈനീസ് നഗരം. ഒമ്പത് മില്യൺ ജനങ്ങൾ താമസിക്കുന്ന വടക്കുകിഴക്കൻ ചൈനയിലെ ചാങ്ചുൻ നഗരത്തിലാണ് ലോക്ഡൗൺ ഏർപ്പെടുത്തിയിരിക്കുന്നത്. 2020 കോവിഡ് മഹാമാരി കണ്ടെത്തിയതിന് ശേഷം ഇപ്പോഴാണ് ചൈനയിൽ കോവിഡ് കേസുകൾ 1000 കടക്കുന്നത്. ഈയാഴ്ച രാജ്യത്തെ പലയിടത്തും 1000ത്തിലേറെ പേർക്കാണ് രോഗം സ്ഥിരീകരിക്കുന്നത്. മൂന്നാഴ്ച മുമ്പ് കേവലം നൂറിൽ താഴെ ആളുകൾക്കാണ് അസുഖമുണ്ടായിരുന്നത്.

ചാങ്ചുനിൽ വർക്അറ്റ് ഹോം ഏർപ്പെടുത്തുകയും കൂട്ട പരിശോധന നടത്തുകയും ചെയ്യുകയാണ്. ജിലിൻ പ്രവിശ്യയുടെ തലസ്ഥാനവും വ്യവസായ നഗരവുമായ ഇവിടുത്തെ വീടുകളിൽനിന്ന് രണ്ടു ദിവസത്തിലൊരിക്കൽ ഒരാൾക്ക് നിത്യോപയോക വസ്തുക്കാൾ വാങ്ങാൻ മാത്രം പുറത്തിറങ്ങാനാണ് അനുമതിയുള്ളത്. വെള്ളിയാഴ്ച 1369 പുതിയ കേസുകളാണ് നഗരത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഒമിക്രോൺ വകഭേദമാണ് തീവ്രവ്യാപനത്തിന് വഴിയൊരുക്കിയിരിക്കുന്നത്.

പ്രത്യേക ലോക്ഡൗണുകളും പരിശോധനകളും കൊണ്ടുവന്ന് ഒമിക്രോൺ ബാധ തടയാനുള്ള ശ്രമത്തിലാണ് ഷാങ്ഹായിലെയും മറ്റു പ്രധാന നഗരങ്ങളിലെയും അധികൃതർ. ഷാങ്ഹായിയിലെ സ്‌കൂളുകൾ ഓൺലൈൻ ക്ലാസുകളിലേക്ക് മാറ്റിയിരിക്കുകയാണ്. ബീജിങിലെ പലയിടത്തും പൂർണമായോ ഭാഗികമായോ ലോക്ഡൗണുണ്ട്. 2019ൽ ചൈനയിലാണ് ലോകത്താദ്യമായി കോവിഡ് കണ്ടെത്തിയത്. തുടർന്ന് ബോർഡറുകൾ അടച്ചും കൂട്ട പരിശോധന നടത്തിയും ലോക്ഡൗൺ കൊണ്ടു വന്നും ചൈന രോഗം നിയന്ത്രിക്കുകയായിരുന്നു.


ഷാങ്ഹായിൽ ലോക്ഡൗണുള്ള പ്രദേശത്ത് ബാരിക്കേഡിന് മുകളിലൂടെ സാധനങ്ങൾ കൈമാറുന്ന സുരക്ഷാ ഉദ്യോഗസ്ഥൻ

ദീർഘകാല ലോക്ഡൗണുകൾ സാമ്പത്തികരംഗത്തെ ബാധിക്കുമെന്ന് ചൈനയുടെ കേന്ദ്ര എകണോമിക് പ്ലാനിങ് ഏജൻസി ഈയടുത്ത് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതര രാജ്യങ്ങളെ പോലെ കോവിഡിനൊത്ത് ജീവിക്കുകയാണ് വേണ്ടതെന്ന് ശാസ്ത്രഞ്ജർ കഴിഞ്ഞാഴ്ച ഓർമപ്പെടുത്തുകയും ചെയ്തിരുന്നു.

For the first time in two years, the Chinese city has imposed a lockdown on 1,000 people who have been diagnosed with Covid

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News