അഫ്ഗാൻ മുൻ എംപി മുർസാൽ നബിസാദ വെടിയേറ്റു മരിച്ചു

താലിബാൻ ഭരണമേറ്റ ശേഷവും കാബൂളിൽ തുടർന്ന ചുരുക്കം ചില പാർലമെന്റ് അംഗങ്ങളിൽ ഒരാളായിരുന്നു മുർസാൽ

Update: 2023-01-16 15:29 GMT
Advertising

കാബൂൾ: അഫ്ഗാൻ മുൻ എംപിയെ കാബൂളിൽ വെടിവെച്ചു കൊലപ്പെടുത്തിയതായി റിപ്പോർട്ട്. അഭിഭാഷകയും മുന്‍ പാർലമെന്റ് അംഗവുമായ മുർസാൽ നബിസാദയാണ് കൊല്ലപ്പെട്ടത്.

കാബൂളിലെ സ്വവസതിയിൽ വെച്ച് ഇന്നലെ പുലർച്ചെയോടെയാണ് വെടിയേറ്റത്. മുർസാലിന്റെ ഒരു അംഗരക്ഷകനും കൊല്ലപ്പെട്ടിട്ടുണ്ട്. മരണവിവരം കാബൂൾ പൊലീസ് വക്താവ് ഖാലിദ് സർദാൻ സ്ഥിരീകരിച്ചു. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.

മുർസാലിന്റെ സഹോദരനും മറ്റൊരു അംഗരക്ഷകനും വെടിവെയ്പ്പിൽ പരിക്കേറ്റതായാണ് വിവരം. മറ്റൊരു അംഗരക്ഷകൻ പണവും വിലപിടിപ്പുള്ള വസ്തുക്കളുമായി കടന്നു കളഞ്ഞതായി ലോക്കൽ പൊലീസ് ചീഫ് മോൽവി ഹമീദുള്ള ഖാലിദ് അറിയിച്ചു.

അഫ്ഗാൻ ഭരണം താലിബാൻ ഏറ്റെടുത്തതിന് ശേഷവും കാബൂളിൽ തുടർന്ന ചുരുക്കം ചില പാർലമെന്റ് അംഗങ്ങളിൽ ഒരാളായിരുന്നു മുർസാൽ. ഓഗസ്റ്റിൽ അധികാരത്തിലേറിയ ഉടൻ തന്നെ മുർസാൽ അടക്കമുള്ളവരെ താലിബാൻ പിരിച്ചു വിട്ടിരുന്നു.

2019ൽ കാബൂളിനെ പ്രതിനിധീകരിച്ചാണ് നബിസാദ പാർലമെന്റിലെത്തുന്നത്. പാർലമെന്ററി ഡിഫൻസ് കമ്മിഷൻ അംഗമായിരുന്നു ഇവർ.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News