തലയില്‍ വലിയ മുറിവുമായി മുൻ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്‍; സ്കിന്‍ കാന്‍സര്‍ ശസ്ത്രക്രിയ നടന്നതായി റിപ്പോർട്ട്

ഡെലവെയറിലെ തൊഴിലാളി ദിന വാരാന്ത്യത്തിൽ ബൈഡൻ അടുത്തുള്ള ഒരു പള്ളിയിൽ നിന്ന് പുറത്തുപോകുമ്പോൾ എടുത്ത വിഡിയോയാണ് ഇപ്പോൾ പ്രചരിക്കുന്നത്

Update: 2025-09-05 10:10 GMT

വാഷിംഗ്‌ടൺ: മുൻ യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ നെറ്റിയിൽ വലിയ മുറിവ് പോലെ തോന്നിക്കുന്ന ഒരു വിഡിയോ പ്രചരിച്ചതോടെ ബൈഡന്റെ ആരോഗ്യത്തെക്കുറിച്ച് ജനങ്ങൾക്കിടയിൽ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. ഡെലവെയറിലെ തൊഴിലാളി ദിന വാരാന്ത്യത്തിൽ ബൈഡൻ അടുത്തുള്ള ഒരു പള്ളിയിൽ നിന്ന് പുറത്തുപോകുമ്പോൾ എടുത്ത വിഡിയോയാണ് ഇപ്പോൾ പ്രചരിക്കുന്നത്.

സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ച വിഡിയോയിൽ മുൻ പ്രസിഡന്റ് സന്ദർശകരെ സ്വാഗതം ചെയ്യുന്നതായി കാണാം. ബൈഡന്റെ നെറ്റിയിൽ പ്രകടമായ ഒരു മുറിവും വിഡിയോയിൽ കാണാമായിരുന്നു. 82 വയസുള്ള ബൈഡൻ സ്കിൻ കാൻസർ ചികിത്സയുടെ ഭാഗമായി നടത്തിയ ശസ്ത്രക്രിയയുമായി ഈ അടയാളം ബന്ധപ്പെട്ടിരിക്കാമെന്ന് കാർഗർ പറഞ്ഞതായി ദി ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.

Advertising
Advertising

തലയിലെ മുറിവ് ചികിത്സിക്കുന്നതിനായി ബൈഡൻ മോസ് ശസ്ത്രക്രിയക്ക് വിധേയനായതായി ബൈഡന്റെ മെഡിക്കൽ സംഘം സ്ഥിരീകരിച്ചു. സ്കിൻ കാൻസറിനെ ഇല്ലാതാക്കുന്നതിനുള്ള കൃത്യമായ രീതിയാണിത്. 2023 ന്റെ തുടക്കത്തിൽ നെഞ്ചിൽ നിന്ന് ഒരു ബേസൽ സെൽ കാർസിനോമ നീക്കം ചെയ്തതോടെയാണ് ബൈഡന്റെ സ്കിൻ കാൻസറുമായുള്ള പോരാട്ടം ആരംഭിച്ചത്.

ഫോക്സ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് ബൈഡന്റെ ഭാര്യയും മുൻ പ്രഥമ വനിതയുമായ ജിൽ ബൈഡൻ 2023 ൽ ഇതേ ശസ്ത്രക്രിയക്ക് വിധേയയായിട്ടുണ്ട്. അവരുടെ വലതു കണ്ണിലെ ഒന്ന് ഉൾപ്പെടെ ഒന്നിലധികം മുറിവുകൾ നീക്കം ചെയ്തു. 2025 മെയ് മാസത്തിൽ, തനിക്ക് അസ്ഥികളിലേക്ക് പടർന്നിരിക്കുന്ന തീവ്രമായ പ്രോസ്റ്റേറ്റ് കാൻസർ ഉണ്ടെന്ന് ബൈഡൻ വെളിപ്പെടുത്തിയിരുന്നു. ഈ അവസ്ഥ ഹോർമോണിനോട് സംവേദനക്ഷമതയുള്ളതാണെന്നും അതിന്റെ തീവ്രത ഉണ്ടായിരുന്നിട്ടും നിലവിൽ ചികിത്സയിലാണെന്നും റിപ്പോർട്ടുണ്ട്.

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist at MediaOne

Web Journalist at MediaOne

Editor - ആത്തിക്ക് ഹനീഫ്

Web Journalist at MediaOne

Web Journalist at MediaOne

By - Web Desk

contributor

Similar News