ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിനു നേരെ മുട്ടയേറ്

വിപ്ലവം ജയിക്കട്ടെ എന്ന മുദ്രാവാക്യം വിളിച്ചാണ് ആള്‍ക്കൂട്ടത്തില്‍ നിന്ന് മുട്ടയറിഞ്ഞത്.

Update: 2021-09-27 17:30 GMT
Editor : abs | By : Web Desk
Advertising

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന് നേരെ മുട്ടയേറ്. ലിയോണിലെ ഭക്ഷ്യപരിപാടിയില്‍ പങ്കെടുക്കുന്നതിനിടെയായിരുന്നു മുട്ടയേറ്. മാക്രോണിന്റെ തോളില്‍ തട്ടിയ മുട്ട തറയില്‍ വീണു പൊട്ടി. സംഭവത്തിന്റെ വീഡിയോ ഫ്രഞ്ച് പ്രസിദ്ധീകരണമായ ലിയോണ്‍ മാഗ് ട്വിറ്ററില്‍ പങ്കുവച്ചു. ആള്‍ക്കൂട്ടത്തില്‍ പൊലീസ് ഒരാളെ തടഞ്ഞു നിര്‍ത്തുന്നതായും മാക്രോണിന്റെ തോളില്‍ മുട്ട പതിക്കുന്നതുമായാണ് വീഡിയോയിലുള്ളത്. വിപ്ലവം ജയിക്കട്ടെ എന്ന മുദ്രാവാക്യം വിളിച്ചാണ് ആള്‍ക്കൂട്ടത്തില്‍ നിന്ന് മുട്ടയറിഞ്ഞത്.

എന്നാല്‍, ഒരാള്‍ മുട്ട എറിയുന്നതായി കണ്ടു. അയാള്‍ മുദ്രാവാക്യം ഒന്നും വിളിച്ചതായി കേട്ടില്ല എന്നും സംഭവത്തിന് പിന്നിലെ പ്രേരണ വ്യക്തമല്ലെന്നും സംഭവം അതിരുകടന്നതായിരുന്നുവെന്നും മാക്രോണിന്റെ വക്താവ്  പ്രതികരിച്ചു. സംഭവത്തില്‍ ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് ഫ്രഞ്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

2017 ലും മാക്രോണിനെതിരെ സമാന സംഭവം അരങ്ങേറിയിരുന്നു. അന്ന് മാക്രോണിന്റെ തലയില്‍ തന്നെ മുട്ട പതിച്ചു. ദക്ഷിണ ഫ്രാന്‍സില്‍ നടന്ന ഒരു പരിപാടിയില്‍ ഹസ്തദാനം നല്‍കിയ മാക്രോണിനെ യുവാവ് മുഖത്തടിച്ചത്    ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ്. ഔദ്യോഗിക പര്യേടനെത്തിയ മാക്രോണ്‍ സുരക്ഷയ്ക്കായി സജ്ജീകരിച്ചിരുന്ന ബാരിക്കേഡിനു സമീപമെത്തി ആളുകളുമായി സംവദിക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു യുവാവിന്റെ ആക്രമണം. മാക്രോണിസം തുലയട്ടെ എന്ന് വിളിച്ചു പറഞ്ഞാണ് യുവാവ് കയ്യേറ്റം ചെയ്തത്.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News