ഗസ്സയിൽ ഇസ്രായേലി സൈനികരെ പിടികൂടിയെന്ന് ഹമാസ്; വീഡിയോ പുറത്തുവിട്ടു

ജബാലിയയിലെ ടണലിൽ നിന്ന് ഇസ്രായേൽ സൈനികരെ പിടികൂടുന്ന ദൃശ്യവും ഹമാസ് പുറത്തുവിട്ടു. വാര്‍ത്ത നിഷേധിച്ച് ഇസ്രായേൽ രംഗത്ത് എത്തി

Update: 2024-05-26 06:21 GMT
Editor : rishad | By : Web Desk
Advertising

ഗസ്സസിറ്റി: വടക്കൻ ഗസ്സയിലെ ജബാലിയയിൽ നടന്ന ആക്രമണത്തിനിടെ ഇസ്രായേൽ സൈനികരെ ഹമാസ് പിടികൂടി.വക്താവ് അബൂ ഉബൈദയാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ജബാലിയയിലെ ടണലിൽ നിന്ന് ഇസ്രായേൽ സൈനികരെ പിടികൂടുന്ന ദൃശ്യവും ഹമാസ് പുറത്തുവിട്ടു. അതേസമയം വാര്‍ത്ത നിഷേധിച്ച് ഇസ്രായേൽ രംഗത്ത് എത്തി. 

വടക്കൻ ഗസ്സ മുനമ്പിലെ ജബാലിയ അഭയാർത്ഥി ക്യാമ്പിലെ തുരങ്കത്തിലേക്ക് ഇസ്രായേല്‍ സൈനികരെ വലിച്ചിഴച്ച് കൊണ്ടുപോകുന്നത് ദൃശ്യങ്ങളില്‍ കാണാം. ഇസ്രായേല്‍ സേനയുമായി നേര്‍ക്കുനേര്‍ നിന്നായിരുന്നു ഹമാസിന്റെ പോരാട്ടം. ഇസ്രായേല്‍ സൈനികര്‍ക്ക് കാര്യമായ പരിക്കുണ്ട്. എല്ലാവരെയും പിടികൂടുകയും ചെയ്തു. സൈനികരിലൊരാളെ തുരങ്കത്തിനുള്ളില്‍ വലിച്ചുകൊണ്ടുപോകുന്നതിനൊപ്പം മറ്റൊരു സൈനികന്‍ പരിക്കേറ്റ് കിടക്കുന്നതും പുറത്തുവിട്ട ദൃശ്യങ്ങളില്‍ കാണാം.

എന്നാല്‍ വീഡിയോ പുറത്തുവന്നിട്ടും നിഷേധിക്കുകയാണ് ഇസ്രായേല്‍. അങ്ങനെയൊരു സംഭവമെ നടന്നിട്ടില്ലെന്നാണ് ഇസ്രായേൽ ഡിഫൻസ് ഫോഴ്‌സ് വ്യക്തമാക്കുന്നത്. എന്നാല്‍ വീഡിയോയുടെ ആധികാരികതയെപറ്റി സേന പരിശോധിക്കുന്നുണ്ട്.

അതേസമയം ഗസ്സയിൽ വെടിനിർത്തലിനായി ദോഹ കേന്ദ്രീകരിച്ച് ചർച്ചയ്ക്ക് കളമൊരുങ്ങുന്നതായാണ് റിപ്പോര്‍ട്ട്. ഗസ്സയിൽ നിന്ന് സൈന്യം പിൻവാങ്ങാതെ ചർച്ചക്ക് പ്രസക്തിയില്ലെന്ന് ഹമാസ് അറിയിച്ചിരുന്നു. വെടിനിർത്തൽ കരാറും നെതന്യാഹുവി​ന്റെ രാജിയും ആവശ്യപ്പെട്ട്​ ഇസ്രായേൽ നഗരങ്ങളിൽ വൻ പ്രക്ഷോഭം തുടരുകയാണ്. 

അതേസമയം, ഗ​സ്സ​യി​ൽ കൊടും ക്രൂരതകൾ തുടരുകയാണ്​ ഇസ്രായേൽ. ജ​ബാ​ലി​യ​യി​ൽ അ​ഭ​യാ​ർ​ഥി ക്യാ​മ്പാ​യി പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന സ്കൂ​ളി​ൽ ഇ​സ്രാ​യേ​ൽ സൈ​ന്യം ബോം​ബി​ട്ടു. അ​ൽ ന​സ്‍ല സ്കൂ​ളി​ലാ​ണ് ബോം​ബി​ട്ട​ത്. അ​ഭ​യാ​ർ​ഥി​ക​ൾ​ക്ക് വെ​ള്ളം എ​ത്തി​ച്ചു​കൊ​ണ്ടി​രു​ന്ന യു​വാ​ക്ക​ളെ ല​ക്ഷ്യ​മി​ട്ടാ​യി​രു​ന്നു ആ​ക്ര​മ​ണം. അ​ഞ്ചു​കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ പ​ത്തു​പേ​ർ കൊ​ല്ല​പ്പെ​ടു​ക​യും 17 പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും​ ചെ​യ്തു. 24 മ​ണി​ക്കൂ​റി​നി​ടെ 46 പേ​ർ കൂ​ടി കൊല്ലപ്പെട്ടതോടെ ഗ​സ്സ യു​ദ്ധ​ത്തി​ൽ മരിച്ചവരുടെ എണ്ണം 35,903 ആ​യി. 

Watch video report

Full View

 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News