ഇസ്രായേലിലേക്ക് മിസൈലുകൾ അയച്ച് ഹിസ്ബുല്ല

ഖാംനഇയെ വധിച്ചതിന് തിരിച്ചടി തുടരുമെന്ന് ഹിസ്ബുല്ല വ്യക്തമാക്കി.

Update: 2026-03-02 05:20 GMT

ബെയ്റൂത്തിന്റെ തെക്കൻ പ്രദേശങ്ങളിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിന് ശേഷം പുക ഉയരുന്നു  Photo-  Reuters

ബൈറൂത്ത്: ലബനാനിൽ നിന്നും ഇസ്രായേലിലിലേക്ക് ആക്രമണം. ഇറാനെതിരായ ആക്രമണത്തിനെതിരായാണ് ഹിസ്ബുല്ലയുടെ റോക്കറ്റ് ആക്രമണം.

റോക്കറ്റുകളെ പ്രതിരോധിക്കുന്നതായി ഇസ്രായേൽ വ്യക്തമാക്കി. രണ്ട് ദിവസം മുമ്പ് തുടങ്ങിയ യുദ്ധത്തിൽ ആദ്യമായാണ് ഹിസ്ബുല്ല ആക്രമണം നടത്തുന്നത്. ഖാംനഇയെ വധിച്ചതിന് തിരിച്ചടി തുടരുമെന്ന് ഹിസ്ബുല്ല വ്യക്തമാക്കി. 

വടക്കൻ ഇസ്രായേലിലെ ഹൈഫയ്ക്ക് അടുത്തുള്ള സൈനിക താവളത്തിന് നേരെ റോക്കറ്റ്, ഡ്രോൺ ആക്രമണങ്ങൾ നടത്തിയതായി ഹിസ്ബുല്ല അറിയിച്ചു. 

തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു മേഖലയെ യുദ്ധഭീതിയിലാഴ്ത്തിയുള്ള ആക്രമണങ്ങള്‍ നടന്നത്. ലബനാനിലെ ജനങ്ങളെയും യുവാക്കളെയും ലക്ഷ്യമിട്ടുള്ള ഇസ്രായേല്‍ അധിനിവേശത്തിനും കൊലപാതകങ്ങള്‍ക്കും കൃത്യമായ മറുപടി നല്‍കാന്‍ തങ്ങള്‍ക്ക് അവകാശമുണ്ട്- ഹിസ്ബുല്ല വ്യക്തമാക്കി. തങ്ങളുടെ അധിനിവേശം അവസാനിപ്പിച്ച് പിന്മാറാന്‍ ഇസ്രായേല്‍ തയ്യാറാകണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം തിരിച്ചടിയെന്നോണം ലെബനോനിലേക്ക് ഇസ്രായേൽ വ്യോമ സേന പ്രവേശിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. ലബനാനിന്റെ വിവിധ ഭാഗങ്ങളിൽ വ്യാപക ആക്രമണം നടക്കുന്നുണ്ട്. ആക്രമിക്കുന്നത് ഹിസ്ബുല്ലയുടെ കേന്ദ്രങ്ങളെന്നാണ് ഇസ്രായേൽ സൈന്യം വ്യക്തമാക്കുന്നത്. 

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

By - റിഷാദ് അലി

Similar News