പ്രളയ ദുരിതാശ്വാസം: മൂന്ന് മണിക്കൂറിനിടെ ഇംറാന്‍ സമാഹരിച്ചത് 500 കോടി രൂപ

യു.എ.ഇ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ സഹായവുമായി രംഗത്തെത്തിയിട്ടുണ്ട്

Update: 2022-09-01 02:57 GMT

കറാച്ചി: പ്രളയക്കെടുതിയുടെ ദുരിതം പേറി ലോകത്തിനു മുന്നില്‍ വിറങ്ങലിച്ചു നില്‍ക്കുകയാണ് പാകിസ്താന്‍. വെള്ളപ്പൊക്കത്തില്‍ ആയിരത്തിലധികം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും ലക്ഷക്കണക്കിനാളുകളെ ദുരിതത്തിലാക്കുകയും ചെയ്തു. യു.എ.ഇ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ സഹായവുമായി രംഗത്തെത്തിയിട്ടുണ്ട്. ഇപ്പോള്‍ ദുരിതബാധിതര്‍ക്കായി 500 കോടി രൂപ സമാഹരിച്ചിരിക്കുകയാണ് മുന്‍ പ്രധാനമന്ത്രിയും പി.ടി.ഐ പാര്‍ട്ടി നേതാവുമായ ഇംറാന്‍ ഖാന്‍. ഇന്‍റര്‍നാഷണല്‍ ടെലിത്തണിലൂടെയാണ് വന്‍തുക സമാഹരിച്ചതെന്ന് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Advertising
Advertising

സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ധനസമാഹരണത്തിനായി ടെലിവിഷനില്‍ സംപ്രേഷണം ചെയ്യുന്ന പരിപാടിയാണ് ടെലിത്തണ്‍. തിങ്കളാഴ്ച രാത്രി സംപ്രേക്ഷണം ചെയ്ത പരിപാടിയിലൂടെ സ്വദേശത്തും വിദേശത്തുമായി 500 കോടി പാകിസ്താനി രൂപ സഹായം ഇംറാന്‍ ഖാന് ഉറപ്പാക്കാനായെന്ന് സെനറ്റ് അംഗം ഫൈസല്‍ ജാവേദ് ഖാന്‍ പറഞ്ഞു. പരിപാടിയുടെ മോഡറേറ്റര്‍ ജാവേദ് ആയിരുന്നു. ഇത് പ്രളയ ബാധിതര്‍ക്ക് നല്‍കും.

പഞ്ചാബ് മുഖ്യമന്ത്രി പര്‍വേസ് ഇലാഹി, ഖൈബര്‍ പഖ്തുന്‍ഖ്വ മുഖ്യമന്ത്രി മഹ്മൂദ് ഖാന്‍, സെലിബ്രിറ്റികള്‍, രാഷ്ട്രീയ നേതാക്കള്‍ തുടങ്ങിയവരും ഇംറാനൊപ്പം ടെലിത്തണില്‍ പങ്കെടുത്തു. ലൈവായാണ് പരിപാടി ഒന്നിലധികം ചാനലുകളില്‍ സംപ്രേഷണം ചെയ്തത്. ഇംറാന്‍ ഖാന്‍റെ ലൈവ് പ്രസംഗങ്ങള്‍ സംപ്രേഷണം ചെയ്യുന്നതിന് പാക് സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയിരുന്നെങ്കിലും ഇത് ഒരാഴ്ചത്തേക്ക് അസാധുവാക്കിയെന്ന് കഴിഞ്ഞ ദിവസം ഇസ്‌ലാമാബാദ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News