മുഴുവൻ ഫലസ്തീനികളോടും ഗസ്സ സിറ്റി വിടാൻ ഇസ്രായേൽ സൈന്യത്തിന്‍റെ മുന്നറിയിപ്പ്

ഇസ്രായേലി​ന്‍റെ ​ തന്ത്രം മാത്രമാണ്​ ഒഴിഞ്ഞുപോകൽ ഭീഷണിയെന്ന്​ ഹമാസ്​ തിരിച്ചടിച്ചു

Update: 2024-07-11 01:28 GMT

തെല്‍ അവിവ്: വെടിനിർത്തൽ ചർച്ച നടക്കാനിരിക്കെ, ഗസ്സ സിറ്റിയിൽ നിന്ന്​ മുഴുവൻ ഫലസ്​തീനികളോടും ഒഴിഞ്ഞു പോകണമെന്ന മുന്നറിയിപ്പുമായി ഇസ്രായേൽ സൈന്യം. ഇസ്രായേലി​ന്‍റെ ​ തന്ത്രം മാത്രമാണ്​ ഒഴിഞ്ഞുപോകൽ ഭീഷണിയെന്ന്​ ഹമാസ്​ തിരിച്ചടിച്ചു. അതിനിടെ ഇസ്രായേൽ മിനി മന്ത്രിസഭാ യോഗം ഇന്ന്​ ചേരും.

കെയ്റോയിലും ദോഹയിലുമായി ​ വെടിനിർത്തൽ ചർച്ചകൾ പുരോഗമിക്കുമ്പോഴും ഫലസ്തീനിൽ കൂട്ടക്കൊല തുടരുകയാണ് ഇസ്രായേൽ. ഇന്നലെ മാത്രം ഗസ്സയിൽ 54 പേർ കൊല്ലപ്പെട്ടു. മധ്യ ഗസ്സയിലെ ദെയ്ർ അൽ-ബലാഹിൽ ഇസ്രായേൽ സൈന്യം പ്രഖ്യാപിച്ച 'സുരക്ഷിത മേഖല' ഉൾപ്പെട്ട അഭയാർഥി ക്യാമ്പുകളിലായിരുന്നു ബോംബുവർഷം. വ്യോമാക്രമണത്തിൽ നുസൈറാത്ത് അഭയാർഥി ക്യാമ്പിലെ മൂന്ന് വീടുകൾ തകർന്ന് അഞ്ച് കുട്ടികളടക്കം 12 പേർ കൊല്ലപ്പെട്ടു. ഗസ്സ സിറ്റിയിൽ നിന്ന്​ മുഴുവൻ പേരും ഒഴിഞ്ഞു പോകണമെന്നാവശ്യപ്പെട്ട്​ സൈന്യം ലഘുലേഖകൾ വിതരണം ചെയ്​തു.

Advertising
Advertising

കൂടുതൽ വ്യാപ്​തിയുളള ആക്രമണത്തിന്​ മുന്നോടിയായാണ്​ ജനങ്ങളോട്​ ഒഴിഞ്ഞു പോകാനുള്ള ആഹ്വാനമെന്ന്​ സൈന്യം പറഞ്ഞു. എന്നാൽ ഇസ്രായേൽ സൈന്യം തുടരുന്ന മനശാസ്​ത്ര യുദ്ധത്തി​ന്‍റെ ഭാഗമാണിതെന്നും ആരും ഒഴിഞ്ഞു പോകേണ്ടതില്ലെന്നും ഹമാസ്​ പ്രതികരിച്ചു. ഒമ്പത് മാസത്തിനിടെ, ഗസ്സയിൽ ഇസ്രായേൽ ആക്രമണത്തിൽ 38,200ലധികം പേരാണ് കൊല്ലപ്പെട്ടത്. 88,000ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്​തു. ഇന്​ധനക്ഷാമം കാരണം ഗസ്സയിൽ ഒരു ആശുപത്രിയുടെ കൂടി പ്രവർത്തനം നിലച്ചു.

ഗസ്സയിലെ 36 ആശുപത്രികളിൽ 13 എണ്ണം മാത്രമേ ഇപ്പോൾ ഭാഗികമായെങ്കിലും പ്രവർത്തിക്കുന്നുള്ളൂ. കെയ്റോയും ദോഹയും കേന്ദ്രീകരിച്ച്​ വെടിനിർത്തൽ ചർച്ചക്ക്​ മുന്നോടിയായുള്ള കൂടിയാലോചനകൾ ഇന്നലെയും തുടർന്നു. അമേരിക്കൻ കോർഡിനേറ്റർ മാക്​ഗുർക്​​ ഖത്തർ, ഈജിപ്​ത്​ നേതാക്കളുമായി ചർച്ച നടത്തി. ബന്ദികളുടെ മോചനം ലക്ഷ്യമിട്ടുള്ള വെടിനിർത്തൽ കരാർ വേണം എന്നുതന്നെയാണ്​ ഇസ്രായേൽ ആഗ്രഹിക്കുന്നതെന്നും അതേ സമയം രാജ്യത്തി​ന്‍റെ സുരക്ഷയിൽ വിട്ടുവീഴ്​ച ചെയ്യാൻ കഴിയില്ലെന്നും പ്രതിരോധ മന്ത്രി യോവ്​ ഗാലന്‍റ്​ പറഞ്ഞു.

ദക്ഷിണ ലബനാനിലെ ഹിസ്​ബുല്ല കേന്ദ്രങ്ങളിൽ ഇസ്രായേൽ വ്യാപക ആക്രമണം നടത്തി. അപ്പർ ഗലിലീ ഉൾപ്പെടെ ഇസ്രായേൽ കേന്ദ്രങ്ങൾക്കു നേരെ ഹിസ്​ബുല്ലയുടെ മിസൈൽ ആക്രമണവും തുടർന്നു. ആ​ക്രമണത്തിൽ ഒരു വനിതാ സൈനികക്ക്​ പരിക്കേറ്റതായി ഇസ്രായേൽ അറിയിച്ചു. വെടിനിർത്തലുമായി ബന്​ധപ്പെട്ട്​ ഹമാസ്​ കൈക്കൊള്ളുന്ന ഏതൊരു തീരുമാനത്തെയും തങ്ങൾ പിന്തുണക്കുമെന്ന്​ ഹിസ്ബുല്ല നേതാവ്​ ഹസൻ നസ്​റുല്ല പ്രസ്​താവനയിൽ വ്യക്​തമാക്കി.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News